Skip to main content

മോദിയും അദാനിയും ചേർന്ന് നടത്തിയത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി

ഗുജറാത്തി ബിസിനസുകാരൻ ഗൗതം അദാനിയുടെ ഓഹരി വിപണി തട്ടിപ്പുകൾ ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചു കുലുക്കുകയാണല്ലോ. അഞ്ചരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് അദാനിയുടെ ഓഹരിക്കുണ്ടായ മൂല്യശോഷണത്തിലൂടെ നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത്. അദാനിക്കമ്പനികളിലെ പ്രധാന നിക്ഷേപകരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയ്ക്ക് ഉണ്ടാകുന്ന നഷ്ടം അതിഭീമമായിരിക്കും എന്നാണ് ഇക്കാര്യത്തിൽ പിടിപാടുള്ളവർ പറയുന്നത്. ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ ആണിക്കല്ലുകളായ ഈ സ്ഥാപനങ്ങളുടെ തകർച്ച നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു കുലുക്കും. ഇതിൻറെയും ആഘാതം താങ്ങേണ്ടിവരിക ഫലത്തിൽ കൂലി കുറയുന്ന, ആശ്വാസനടപടികൾ നഷ്ടമാവുന്ന തൊഴിലാളികളും പാവപ്പെട്ടരുമാണ്.

അദാനി എന്നാൽ മോദി തന്നെ എന്നത് കൂടുതൽ വിശദീകരിക്കേണ്ട കാര്യമല്ല. 2014ൽ മോദി അധികാരത്തിൽ വന്നതോടെയാണ് അദാനിയുടെ വളർച്ച തുടങ്ങുന്നത്. വളർന്നു വളർന്നു ലോകത്തെ മൂന്നാമത്തെ വലിയ ധനികനായി മോദിഭായിയുടെ അദാനിഭായി. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് മോദിയും അദാനിയും കൂടെ നടത്തിയത്.

അദാനിയെ വിറപ്പിച്ച ഹിൻഡൻബർഗ് റിസർച്ച് ഇന്നലെ അദാനിക്ക് നല്കിയ മറുപടിയിൽ പറയുന്നു, "We also believe India’s future is being held back by the Adani Group, which has draped itself in the Indian flag while systematically looting the nation,” (ഇന്ത്യയുടെ ഭാവി അദാനി ഗ്രൂപ്പ് പിടിച്ചു വച്ചിരിക്കുന്നു എന്ന് ഞങ്ങളും കരുതുന്നു. ഇന്ത്യയുടെ പതാക സ്വയം വാരിപ്പുതച്ചുകൊണ്ട് അവർ രാജ്യത്തെ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നു.)

അദാനി= മോദി

മോദി= കൊള്ള.

കൂടുതൽ ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

പണിയ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയർപേഴ്‌സണായി സ. പി വിശ്വനാഥൻ ചുമതലയേറ്റു

പണിയ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയർപേഴ്‌സണായി സിപിഐ എം ഏരിയാ കമ്മിറ്റി അംഗം സ. പി വിശ്വനാഥൻ ചുമതലയേറ്റു. ആദിവാസി ക്ഷേമസമിതി (എകെഎസ്‌) ജില്ലാ പ്രസിഡന്റ്‌ കൂടിയാണ്‌ സഖാവ് വിശ്വനാഥൻ.

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ വിവാദമായ 'ബുൾഡോസർ രാജ്' മാതൃക കർണാടകയിലെ കോൺഗ്രസ് സർക്കാരും ഏറ്റെടുത്തിരിക്കുകയാണ്

സ. എ എ റഹീം എംപി

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ വിവാദമായ 'ബുൾഡോസർ രാജ്' മാതൃക കർണാടകയിലെ കോൺഗ്രസ് സർക്കാരും ഏറ്റെടുത്തിരിക്കുകയാണ്. ബാംഗ്ലൂർ യലഹങ്കയിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും താമസിക്കുന്ന മൂവായിരത്തോളം മനുഷ്യരുടെ ജീവിതമാണ് കഴിഞ്ഞ ദിവസം പുലർച്ചെ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തെറിഞ്ഞത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.