Skip to main content

വൻകിട മുതലാളിമാർക്ക് വേണ്ടി 10 ലക്ഷം കോടി രൂപയുടെ വായ്പകൾ മോദി സർക്കാർ എഴുതിത്തള്ളിയിട്ടുണ്ട്. ഇവർക്ക് വേണ്ടി ധാരാളം നികുതി ഇളവുകളും ഉണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരമുള്ള റേഷനും ഒരുമിച്ച് തുടരണം.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിലുള്ള റേഷനും ഒരുമിച്ച് തുടരണം. രണ്ടും നിലനിർത്തണം 
2013-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇന്ത്യയിലെ 2/3 ഭാഗത്തോളം ജനങ്ങൾക്ക് "സൗജന്യ" റേഷൻ എന്ന പ്രഖ്യാപനം വഴി  രാജ്യത്തെ വേട്ടയാടുന്ന പട്ടിണിയുടെ ഭൂതത്തെ മറികടക്കാൻ മറ്റുവഴികൾ ഇല്ലെന്ന് കേന്ദ്രസർക്കാർ തുറന്നു സമ്മതിക്കുകയാണ്. പിന്നെന്തിനാണ് ഇന്ത്യയുടെ സ്ഥിതിയെ ‘വളരെ ഗുരുതരം’ എന്ന് വിശേഷിപ്പിക്കുന്ന ആഗോള പട്ടിണി സൂചികയെ കേന്ദ്രസർക്കാർ ശക്തമായി നിഷേധിക്കുന്നത്?
നിലവിൽ 81.35 കോടി ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 3 രൂപയ്ക്ക് 5 കിലോ അരിയും 2 രൂപയ്ക്ക് ഗോതമ്പും ലഭിക്കുന്നുണ്ട്.  തൊഴിലില്ലായ്മയും പണപ്പെരുപ്പവും കാരണം ജനങ്ങളുടെ പോഷകാഹാര ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് 2023 ജനുവരി 1 മുതൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന കേന്ദ്രസർക്കാർ നിർത്തലാക്കുകയാണ്. ഇന്ത്യയുടെ 2/3 ഭാഗത്തിന് ഈ രണ്ട് പദ്ധതികളും ഒരുമിച്ച് തുടരേണ്ടതുണ്ട്.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിന് പകരം ഓപ്പൺ മാർക്കറ്റിൽ നിന്ന് 5 കിലോ അധികമായി വാങ്ങാൻ ജനങ്ങൾ നിർബന്ധിതരാകുകയാണ്. ഇത് അവരുടെ പോഷക ആവശ്യകതയെ ഗുരുതരമായി ബാധിക്കും.  അരിക്ക് കിലോവിന് 40 രൂപയ്ക്ക് മേലെയും ആട്ടയ്ക്ക്  കിലോവിന് 30 രൂപയ്ക്ക് മേലെയും വില വരും.
വൻകിട മുതലാളിമാർക്ക് വേണ്ടി 10 ലക്ഷം കോടി രൂപയുടെ വായ്പകൾ മോദി സർക്കാർ എഴുതിത്തള്ളിയിട്ടുണ്ട്. ഇവർക്ക് വേണ്ടി ധാരാളം നികുതി ഇളവുകളും ഉണ്ട്. അപ്പോൾ
എന്തുകൊണ്ട് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള റേഷനും രണ്ടും നിലനിർത്തിക്കൂടാ?

കൂടുതൽ ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.