Skip to main content

ഹിന്ദുത്വ വർഗീയ ആശയങ്ങൾക്കെതിരെയും മുതലാളിത്ത സാമ്പത്തിക നയങ്ങൾക്കെതിരെയും ബഹുജന പ്രക്ഷോഭമുയരണം

രാജ്യത്തെ തീവ്രവലതുപക്ഷ ഹിന്ദുത്വ ഭരണത്തെ ചെറുക്കാൻ മതനിരപേക്ഷ ജനാധിപത്യവാദികളുടെ ഐക്യത്തിനാകും. രാജ്യത്ത്‌ കോർപറേറ്റുകളും ഹിന്ദുത്വവും സഖ്യത്തിലാണ്‌. ടാറ്റയുൾപ്പെടെയുള്ള വൻകിട മുതലാളിമാർ ആർഎസ്‌എസ്‌ കാര്യാലയം സന്ദർശിച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ നവലിബറൽ നയം ആക്രമണോത്സുകമായാണ്‌ നടപ്പാക്കുന്നത്‌. പ്രതിഷേധങ്ങളെ അപരവിദ്വേഷം വളർത്തി മറികടക്കാനാണ്‌ ഇവരുടെ ശ്രമം. മുതലാളിത്ത സാമ്പത്തിക നയത്തിനെതിരെ മാത്രമല്ല ഹിന്ദുത്വ വർഗീയ ആശയങ്ങൾക്കെതിരെയും ബഹുജന പ്രക്ഷോഭമുയർത്തണം. ലോകത്താകെ വലതുപക്ഷ വ്യതിയാനം പ്രകടമാണ്‌. ഇറ്റലിയിലുൾപ്പെടെ നവനാസി ബന്ധമുള്ളവർ ഭരണത്തിലെത്തി. നവലിബറൽ നയങ്ങൾമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മുതലെടുത്താണിത്‌. പ്രശ്‌നങ്ങളുടെയെല്ലാം കാരണം കുടിയേറ്റക്കാരും ന്യൂനപക്ഷവുമാണെന്ന്‌ അവർ വരുത്തിത്തീർക്കുന്നു. ഇന്ത്യയിലും സമാന സ്ഥിതിയാണ്‌. ഏത്‌ തീവ്ര വലതുപക്ഷത്തെയും നിരന്തര സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മറികടക്കാമെന്നതിന്റെ ഉദാഹരണമാണ്‌ ചിലിയും ബ്രസീലും. ഇതിനായി ജനകീയ പ്രക്ഷോഭങ്ങളുയരണം.

 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.