സ്‌കൂൾ വിദ്യാഭ്യാസ തലത്തിലെ നമ്മുടെ നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്. കേരളത്തിലെ വിദ്യാഭ്യാസമേഖല, ചരിത്രപരമായി ഒട്ടേറെ സവിശേഷത നിറഞ്ഞതാണ്. ഐക്യ കേരള രൂപീകരണത്തിന് മുമ്പുംശേഷവും ഒട്ടേറെ ജനകീയ ഇടപെടലുകൾകൊണ്ട് പരിവർത്തനത്തിന് വിധേയമായതുകൂടിയാണ് നമ്മുടെ വിദ്യാഭ്യാസമേഖല.
