Skip to main content

രാഷ്ട്രീയം പറയാൻ യു ഡി എഫ് തയാറാകണം

29.05.2022

തൃക്കാക്കരയിൽ കോൺഗ്രസിന്റെ കോട്ട തകരുകയാണ്. ഉരുൾപൊട്ടലിന്റെ ആഴം ഫലം വരുമ്പോൾ അറിയാം. എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരെ നടത്തിയ വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തിൽ പല യുഡിഎഫ്‌ നേതാക്കൾക്കും പ്രതിഷേധമുണ്ടെങ്കിലും പ്രതിപക്ഷ നേതാവ്‌ ന്യായീകരിക്കുകയാണ്‌. പത്മജ വേണുഗോപാലിന്റെ പ്രതിഷേധം വന്നു. ഈ നിലപാടിനെ അവർ അപലപിച്ചിരിക്കുന്നു. ഇത്തരം ശൈലി കോൺഗ്രസിന്‌ യോജിച്ചതല്ല എന്നാണ്‌ കെ കരുണാകരന്റെ മകളുടെ പ്രതികരണം. ഇത് കോൺഗ്രസിന് പറ്റിയ ശൈലിയല്ല, ഇതിനെ അപലപിക്കേണ്ടതാണ് എന്ന് എഐസിസി അംഗം സിമ്മി റോസ് ബെൽ ജോണിന്റെ അഭിപ്രായവും പുറത്തുവന്നു. ഇത്തരം അഭിപ്രായമുള്ള ധാരാളമാളുകൾ യുഡിഎഫിലുണ്ട്. അത്തരം ആളുകൾ മെയ് 31ന് പോളിങ്ബൂത്തിൽ പോകുമ്പോൾ തനിക്കും ഒരു കുടുംബമുണ്ട്, ഇതാവർത്തിക്കരുതെന്ന് കോൺഗ്രസിനെ അറിയിക്കണം. ഇങ്ങനെ ഒരു വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത്‌ എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ ചോദിച്ചത്‌. ഇത്‌ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഒരു അമൃത് കിട്ടിയതുപോലെയാണത് പറഞ്ഞത്. ആ ചെയ്‌തത് തെറ്റാണ്‌, അവർക്ക് കോൺഗ്രസിൽ സ്ഥാനമുണ്ടാകില്ല എന്നുപറയേണ്ട പ്രതിപക്ഷ നേതാവാണ് ഇങ്ങനെ ന്യായീകരിച്ചത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യസംഭവമാണിത്‌. എത്രമാത്രം അപകടകരമാണിത്‌. ഡോക്ടർക്ക് ഒരു കുടുംബമില്ലേ. ആരെക്കുറിച്ചും ഇങ്ങനെ പ്രവർത്തിച്ചുകൂടെ. ഇതൊക്കെ വീടുകളിൽ ഉണ്ടാക്കുന്ന ദുഃഖം കാണാൻപോലും കോൺഗ്രസ്‌ നേതാക്കൾക്ക്‌ കഴിയുന്നില്ല. രാഷ്ട്രീയം പറയാൻ യുഡിഎഫ് തയ്യാറാകണം. എൽഡിഎഫിനെ ചെണ്ട കൊട്ടി തോൽപ്പിക്കണമെന്ന്‌ ഒരു കോൺഗ്രസ് നേതാവ്‌ പറഞ്ഞു. എന്നാൽ, നിങ്ങളെ ബാൻഡുകൊട്ടി തോൽപ്പിക്കുമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.