നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുവെന്ന വാര്‍ത്ത ആശ്വാസകരമാണ്. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള അവസരമാണിത്. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് തവണ വിദേശമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് അയച്ചിരുന്നു. ലോക കേരളസഭയില്‍ അംഗങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ മോചനത്തിനായി തുടര്‍ച്ചയായി ഇടപെട്ടു. കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടല്‍ നടത്തി. ഇക്കാര്യത്തിൽ തുടര്‍ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.
