Skip to main content

കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടി കുറച്ച കേന്ദ്ര നടപടി കേരളത്തെ തകർക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ പ്രതികാര ബുദ്ധിയോടെ കേന്ദ്രസർക്കാരും ബിജെപിയും നടപ്പിലാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം

കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടി കുറച്ച കേന്ദ്ര നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തെ തകർക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ പ്രതികാര ബുദ്ധിയോടെ കേന്ദ്രസർക്കാരും ബിജെപിയും നടപ്പിലാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഈ സാമ്പത്തിക വർഷം 32,442 കോടി രൂപ കേരളത്തിന്റെ കടമെടുപ്പ് പരിധിയായി നിജപ്പെടുത്തിയ കേന്ദ്രം ഇപ്പോൾ 15,390 കോടി രൂപ മാത്രമാണ് കടമെടുക്കാനുള്ള അനുമതിയായി നൽകിയിരിക്കുന്നത്. ഗ്രാന്റിനത്തിൽ പത്തായിരം കോടി രൂപ കേന്ദ്രം നേരത്തെ വെട്ടി കുറച്ചിരുന്നു. കിഫ്‌ബി,പെൻഷൻ തുടങ്ങിയ ജനകീയ നടപടികളെ മുൻനിർത്തിയാണ് കേന്ദ്രം വിചിത്രമായ പ്രതികാരം കേരളത്തോട് നടത്തിയിരിക്കുന്നത്. ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കേരള സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കേരളത്തിൽ കടന്നുകയറാനുള്ള ബിജെപിയുടെ വ്യാമോഹങ്ങളെ കേരളം നിരന്തരം പ്രതിരോധിക്കുകയാണ്. ആ രാഷ്ട്രീയ നിലപാടിനോടുള്ള നീചമായ പ്രതികാര ബുദ്ധിയായിട്ടാണ് കേന്ദ്രത്തിന്റെ ഈ കാണേണ്ടത്. ഈ നടപടികളെ രാഷ്ട്രീയ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും