Skip to main content

കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വത്തിന്റെ ഉൽപ്പന്നമാണ് അനിൽ ആന്റണി ലോകം മുഴുവൻ ബിബിസി ഡോക്യുമെന്ററി കാണണമെന്നതാണ് സിപിഐ എം നിലപാട്

അനിൽ ആന്റണി ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചതിൽ അത്ഭുതമില്ല. കെ സുധാകരന്റെ പാർടിയല്ലേ അനിൽ ആന്റണിയും. ആർഎസ്എസ് അനുഭാവ നിലപാട് സ്വീകരിച്ചു കൊണ്ട് നിരവധി കോൺഗ്രസ്സുകാരെ ബിജെപിയിലേക്ക് എത്തിക്കുന്ന മാനസിക നിലയാണ് കെ സുധാകരന്. അതിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയും. പ്രതികരണങ്ങളിൽ ഓരോരുത്തർക്കും ദാർശനിക ഉള്ളടക്കം വേണം. മൃദു ഹിന്ദുത്വമാണ് കോൺഗ്രസ്സിന്റെ ദാർശനിക നിലപാട്.

തനിക്ക് ഇഷ്ടമില്ലാത്തത് ആരും കാണരുത് എന്നത് സ്വേച്ഛാധിപത്യമാണ്. ഹിറ്റ്ലറുടെയും നാസിസത്തിന്റെയും ഭാഗമാണ്. ഗുജറാത്ത് വംശഹത്യക്ക് കാരണക്കാരൻ ആരെന്ന് ബിബിസി ഗവേഷണം നടത്തി കണ്ടെത്തിയത് നരേന്ദ്ര മോദിയെന്നാണ്. ജനാധിപത്യ രീതിയിൽ ഈ കാര്യങ്ങൾ പറയുന്നത് രാജ്യവിരുദ്ധമാണ് എന്ന വാദം ഫാസിസമാണ്. ഞാനാണ് രാജ്യം എന്നാണ് ആ പറയുന്നതിന്റെ അർത്ഥം. നിരോധനം കൊണ്ട് ആശയങ്ങളെ നേരിടാനാകില്ല. ആശയങ്ങളെ ആശയം കൊണ്ട് മാത്രമേ നേരിടാൻ കഴിയൂ. ലോകം മുഴുവൻ ഡോക്യുമെന്ററി കാണണമെന്നാണ് സിപിഐ എം നിലപാട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.