ഭരണഘടനയുടെ ആമുഖത്തിൽ നിന്നും 'സോഷ്യലിസം' , 'മതേതരം' എന്നീ വാക്കുകൾ എടുത്ത് മാറ്റണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനും കാലങ്ങളായുള്ള ആർഎസ്എസ് ലക്ഷ്യമായ ഭരണഘടനയെ അട്ടിമറിക്കാനും, അതുവഴി ഹിന്ദുത്വ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും എന്നതുമാണ് ഈ പ്രസ്താവന തുറന്നുകാട്ടുന്നത്.
സ്വാതന്ത്രസമരത്തിനായി വിവിധ ഘട്ടത്തിൽ, ചരിത്രപരമായ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലേർപ്പെട്ട, എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ അഭിലാഷങ്ങളാൽ രൂപീകരിച്ചതാണ് ഇന്ത്യൻ ഭരണഘടന. പെട്ടെന്നുള്ളതോ ഏകപക്ഷീയമായോ അല്ല ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നിവ ചേർത്തിരിക്കുന്നത്.
ഷഹീദ് ഭഗത് സിംഗും അദ്ദേഹത്തോടൊപ്പമുള്ളവരും എന്തിനായിരുന്നു ജീവൻ ബലിയർപ്പിച്ചത് എന്നതിന്റെ പ്രതിഫലനം കൂടിയായിരുന്നു ഈ വാക്യങ്ങൾ. അവരുടെ ആദർശങ്ങൾ ഭരണഘടനയുടെ മുഴുവൻ വ്യവസ്ഥകളിലും ഉൾചേർന്നിരിക്കുന്നു. ഈ വാക്കുകൾ അതിൽ ഉള്‍ച്ചേര്‍ത്തിരിക്കുന്നത് ആ പെെതൃകം ശക്തമായി നിലനിർത്തുന്നതിനായാണ്.
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസ് അവരുടെ കപടതയുടെ പാരമ്യത്തിലെത്തിയിരിക്കുന്നു. അതിന്റെ ഭാഗമാണ് ഇത്തരത്തിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ എടുത്ത് മാറ്റാൻ ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള തകർക്കുന്ന വിധമുള്ള ഏതൊരു ശ്രമത്തോടും ഒരു വീട്ടിവീഴ്ചയും സിപിഐ എം സ്വീകരിക്കില്ല. ആർഎസ്എസും ബിജെപിയുെം തുടരുന്ന എല്ലാ ശ്രമങ്ങളേയും ജനം ശ്രദ്ധയോടെയും മനോദാഢ്യത്തോടെയും ചെറുത്ത് തോൽപ്പിക്കണം.
