Skip to main content

സംസ്ഥാനത്തിന്റെ വികസനം തടയുകയെന്ന ഏക അജൻഡയേ പ്രതിപക്ഷത്തിനുള്ളൂ. അതിനാലാണ് സർക്കാർ നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികളെയും അവർ എതിർക്കുന്നത്

സംസ്ഥാനത്തിന്റെ വികസനം തടയുകയെന്ന ഏക അജൻഡയേ പ്രതിപക്ഷത്തിനുള്ളൂ. അതിനാലാണ് സർക്കാർ നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികളെയും അവർ എതിർക്കുന്നത്. പ്രതിപക്ഷത്തിന് ഒരു വിഭാഗം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. സർക്കാരിനെ പാരവയ്‌ക്കാൻ അസംബന്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഈ ആക്ഷേപങ്ങൾ ജനം വിശ്വസിക്കില്ല.

എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 16,500 കോടി രൂപയുടെ വികസനപദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഭൂരഹിതരായ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യവും ഉടൻ യാഥാർഥ്യമാകും. കേന്ദ്ര സർക്കാർ അദാനി–അംബാനിമാരെ സംരക്ഷിക്കുമ്പോൾ കേരള സർക്കാർ ദരിദ്രർക്കായി നിലകൊള്ളുന്നു. ഇത്‌ പ്രതിപക്ഷത്തെ വല്ലാതെ ബേജാറാക്കുന്നുണ്ട്. മനുഷ്യത്വമില്ലാത്ത വിധമാണ് ചില മാധ്യമങ്ങളുടെ വാർത്തകൾ. വസ്തുതകൾ മനസ്സിലാക്കി ജനങ്ങൾ ഇവ തിരസ്കരിക്കുകയാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കർഷക ദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് ചിങ്ങം ഒന്ന്. മലയാളികളെ സംബന്ധിച്ച് ചിങ്ങം എന്നത് ആഘോഷത്തിന്റെ മാത്രമല്ല, വിളവെടുപ്പിന്റെ മാസം കൂടിയാണ്. നമ്മുടെ നാടിനും ഇവിടുത്തെ ആഘോഷങ്ങള്‍ക്കും കാര്‍ഷിക സംസ്‌കൃതിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ട് ചിങ്ങം ഒന്ന് നാം കര്‍ഷക ദിനമായും ആചരിക്കുന്നു.

ഗാന്ധി വധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഡാലോചനയിൽ വിചാരണ നേരിട്ട വിഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം

സ. പിണറായി വിജയൻ

ഗാന്ധി വധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഡാലോചനയിൽ വിചാരണ നേരിട്ട വിഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണ്.

വിഭജനത്തിന് ആർഎസ്എസ് പിന്തുണ നൽകി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് വഹിച്ച പങ്കിനെക്കുറിച്ച് ഒന്നും പറയാനില്ലെങ്കിലും പ്രധാനമന്ത്രി പുകഴ്ത്തുകയാണ്. വിഭജനത്തിന് പിന്തുണ നൽകിയ ആർഎസ്എസിനെ, ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ എവിടെയും ഇല്ലാതിരുന്ന ആർഎസ്എസിനെ. വർഗീയത മാത്രമാണ് ലക്ഷ്യം.

 

സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാക്കാൻ ഇനി ചെയ്യേണ്ട പ്രവർത്തനങ്ങളും പോരാട്ടങ്ങളും സംബന്ധിച്ച് ഇന്ത്യയിലെ ഓരോ മനുഷ്യനിലും ദിശാബോധമുണ്ടാക്കണം

സ. എം എ ബേബി

സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാക്കാൻ ഇനി ചെയ്യേണ്ട പ്രവർത്തനങ്ങളും പോരാട്ടങ്ങളും സംബന്ധിച്ച് ഇന്ത്യയിലെ ഓരോ മനുഷ്യനിലും ദിശാബോധമുണ്ടാക്കണം. ദേശീയ സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തെ പുതുതലമുറയിലേക്ക് എത്തിക്കാനാവണം.