Skip to main content

അതിരുകളില്ലാത്ത ചിരിയുടെ അഭിനയത്തികവിന് ആദരാഞ്ജലി

മലബാർ ശൈലിയിലെ നർമാഭിനയങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരൻ മാമുക്കോയ വിടവാങ്ങുകയാണ്. ഹാസ്യകലാകാരന്മാരിൽ പ്രമുഖനായ മാമുക്കോയ തനത് കോഴിക്കോടൻ ശൈലിയിലെ തമാശകളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. ഹാസ്യ കഥാപാത്രങ്ങൾക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് അഭിനയത്തിലൂടെ തെളിയിച്ചു കൊണ്ടാണ് മാമുക്കോയയുടെ മടക്കം. കലാ -സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ മാമുക്കോയ ഒടുവിലത്തെ ദിവസം വരെയും സജീവമായി പരിപാടികളിലുണ്ടായിരുന്നു. അതുല്യനായ അഭിനയ പ്രതിഭയെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്.ഇന്നസെന്റിന്റെ വിയോഗത്തിന് തൊട്ടടുത്ത് തന്നെ മാമുക്കോയയും മടങ്ങുന്നത് മലയാള സിനിമയ്ക്ക് താങ്ങാനാവാത്ത വേദനയാണ് സൃഷ്ടിക്കുന്നത്. അതിരുകളില്ലാത്ത ചിരിയുടെ അഭിനയത്തികവിന് ആദരാഞ്ജലി അർപ്പിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.