Skip to main content

ഇന്നസെന്റ്‌ എന്നും മലയാളിയുടെ ഹൃദയത്തില്‍ നിലനില്‍ക്കും.

പ്രതിഭാശാലിയായ നടന്‍ ഇന്നസെന്റിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഒരേസമയം ഹാസ്യനടനായും, സ്വഭാവനടനായും തിളങ്ങിയ താരമാണ്‌ ഇന്നസെന്റ്. സിനിമയില്‍ മാത്രമല്ല, ടെലിവിഷന്‍ ചാനലുകളിലും എഴുത്തിലും ഇന്നസെന്റ്‌ തന്റേതായ ഇടം കണ്ടെത്തി. മലയാള സിനിമയുടെ തന്നെ വഴിത്തിരിവായ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി ചരിത്രത്തിലും ഇടംനേടി.

കലയോടും ഒപ്പം നാടിനോടും അദ്ദേഹം എന്നും പ്രതിബദ്ധതപുലര്‍ത്തിയിരുന്നു. കൃത്യമായ രാഷ്ട്രീയ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച ഇന്നസെന്റ് എല്‍ഡിഎഫ്‌ പാര്‍ലമെന്റ്‌ അംഗം എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ്‌ കാഴ്‌ചവച്ചത്‌. സിനിമയില്‍ തിരക്കുള്ളപ്പോഴും തന്റെ രാഷ്ട്രീയ ദൗത്യം നിറവേറ്റുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു.

ഇന്നസെന്റിന്റെ കുടുംബത്തിന്റേയും, ബന്ധുക്കളുടേയും, സഹപ്രവര്‍ത്തകരുടേയും, ലക്ഷക്കണക്കായ ആരാധകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു. ചിരികൊണ്ടും, ചിന്തകൊണ്ടും അദ്ദേഹം തീര്‍ത്ത സിനിമാ രംഗങ്ങളിലൂടെ ഇന്നസെന്റ്‌ എന്നും മലയാളിയുടെ ഹൃദയത്തില്‍ നിലനില്‍ക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.