Skip to main content

കയ്യൂർ രക്തസാക്ഷി ദിനം

കയ്യൂർ അനശ്വരമാക്കിയ സമരഗാഥയ്ക്ക് എൺപതാണ്ടുകൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ ചെറുത്തുനിൽപ്പുകൾക്ക് ചെങ്കൊടിയുടെ ബലം നൽകിയ ഉജ്ജ്വല കാർഷിക മുന്നേറ്റമായിരുന്നു കയ്യൂർ.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോടൊപ്പം ജന്മി മാടമ്പിത്തത്തിനെതിരെ മലബാറിലെ വയലുകൾ കൈകോർക്കുന്ന കാലം. ഒന്നുചേർന്ന കർഷകരുടെ സമര മുന്നേറ്റത്തിൽ കയ്യൂർ സമാനതകളില്ലാത്ത പോലീസ് നര നായാട്ടിന് സാക്ഷ്യം വഹിച്ചു. സാമ്രാജ്യത്ത ഭരണകൂടം അഞ്ചു സഖാക്കളെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് പിന്നീട് വിട്ടയച്ചു. സഖാക്കൾ വി വി കുഞ്ഞമ്പു മുതൽ ഇ കെ നായനാർ വരെ പ്രക്ഷോഭത്തിന്റെ പേരിൽ പ്രതി ചേർക്കപ്പെട്ടു. നിരവധി ഇടപെടലുകൾ ഉണ്ടായിട്ടും 1943 മാർച്ച് 29 ന് സഖാക്കൾ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കൽ അബൂബക്കർ എന്നിവരെ തൂക്കിലേറ്റി.

തേജസ്വിനിയുടെ തീരങ്ങൾ ഏറ്റുവാങ്ങിയ ധീര രക്തസാക്ഷികളുടെ ചിരസ്മരണ കേരളത്തിൽ തുടർന്നുവന്ന പോരാട്ടങ്ങൾക്കും, തുടരുന്ന സമരങ്ങൾക്കും നിത്യ പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നു. കയ്യൂർ സഖാക്കളുടെ ഓർമ്മകൾ മനുഷ്യ മോചന പോരാട്ടങ്ങളെ കൂടുതൽ കരുത്തുറ്റതാക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.