Skip to main content

ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാന ശത്രു ബിജെപിയാണ് കേരളത്തിനുപുറത്ത് മതനിരപേക്ഷതയെന്ന് പറയാനുള്ള ധൈര്യം പോലും കോൺഗ്രസിനില്ല

ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാന ശത്രു ബിജെപിയാണ്. അവരെ നേരിടാൻ, മതനിരപേക്ഷ ഉള്ളടക്കമുള്ള, ജനാധിപത്യ സ്വഭാവമുള്ള, എല്ലാ പാർടികളെയും യോജിപ്പിച്ച്‌ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതയ്‌ക്കനുസരിച്ച്‌ ഫലപ്രദമായ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തണം. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാകണം ലക്ഷ്യം. ബിജെപിയെ തറപറ്റിക്കാതെ ഇന്ത്യ ഇന്നത്തെ നിലയിലെങ്കിലും മുന്നോട്ടുപോകില്ല. അവരെ പരാജയപ്പെടുത്തുകയെന്നത്‌ രാജ്യത്തിന്റെ താൽപ്പര്യമാണ്‌. ഫാസിസത്തിലേക്ക്‌ രാജ്യം പോകാതിരിക്കണമെങ്കിൽ, ജനാധിപത്യ സംവിധാനം നിലനിൽക്കണമെങ്കിൽ അത്‌ അനിവാര്യമാണ്‌. എക്‌സിക്യൂട്ടീവ്‌ ഏറെക്കുറെ പൂർണമായും ബിജെപിയുടെ കൈയിലായി. ഫോർത്ത്‌ എസ്‌റ്റേറ്റായ മാധ്യമങ്ങളെയും വരുതിയിലാക്കി. നിയമനിർമാണസഭകൾ പൂർണമായും കൈപ്പിടിയിലായാൽ അതും തകരും. ജുഡീഷ്യറിയെ നിയന്ത്രിക്കാനാണ്‌ ഇപ്പോൾ ശ്രമം. ജഡ്‌ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിൽ വിശ്വാസമില്ല എന്ന്‌ കേന്ദ്ര നിയമമന്ത്രിതന്നെ പറയുന്നത്‌ അതിനാലാണ്‌. ജഡ്‌ജിമാരെ നിയമിക്കുന്നതിൽ ആർഎസ്‌എസിന്‌ അധികാരം കിട്ടിയാൽ അതിന്റെ സ്ഥിതിയെന്താകും എന്ന്‌ പറയാൻ കഴിയില്ല.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നിർണായകമാണ്‌. അഖിലേന്ത്യാതലത്തിൽ ബിജെപി വിരുദ്ധ കൂട്ടുകെട്ട്‌ തെരഞ്ഞെടുപ്പിനുമുമ്പുണ്ടാകും എന്ന്‌ പറയാൻ കഴിയില്ല. തെരഞ്ഞെടുപ്പിനുശേഷമാണ്‌ കോൺഗ്രസ്‌, ബിജെപി വിരുദ്ധ സർക്കാരുകൾ രൂപപ്പെട്ടത്‌ എന്നതാണ്‌ ചരിത്രം. അഖിലേന്ത്യാതലത്തിൽ കോൺഗ്രസിനെ ഉപയോഗിച്ച്‌ ബിജെപിക്കെതിരെ ബദൽ നയം ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിനുപുറത്ത്‌ മതനിരപേക്ഷത എന്നൊരു പദം പറയാനുള്ള ധൈര്യംപോലും കോൺഗ്രസിനില്ല. വർഗീയതയുടെ കാര്യത്തിൽ ബിജെപിയുടെ രണ്ടാം ടീമാണ്‌ അവർ. ജയിച്ചുവന്നാൽ ഇവരൊക്കെ കോൺഗ്രസായിനിൽക്കും എന്ന്‌ കോൺഗ്രസിനുതന്നെ ഉറപ്പില്ല. ജയിച്ചവരെ പണംകൊടുത്ത്‌ ബിജെപി വാങ്ങുന്നു. ബിജെപിയെ തോൽപ്പിക്കാൻ ഓരോ സംസ്ഥാനത്തെയും പ്രത്യേകതയനുസരിച്ച്‌ തീരുമാനമെടുക്കണം. ബിജെപിയെ തോൽപ്പിക്കാനാവുന്ന ഏതേത്‌ സ്ഥാനാർഥി, ഏതേത്‌ പാർടി എന്ന്‌ കണ്ട്‌ ബിജെപി വിരുദ്ധ വോട്ടുമുഴുവൻ ജയിക്കുന്ന സ്ഥാനാർഥിക്ക്‌ നൽകണം. ചില മേഖലകളിൽ സ്വാധീനമുള്ള പ്രാദേശിക പാർടികളെപ്പോലെ, കോൺഗ്രസും അപ്പോൾ കൂടെയുണ്ടാകും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.