ആനത്തലവട്ടത്തിലെ കയർത്തൊഴിലാളികളുടെ മണ്ണിൽ നിന്നും വളർന്നു, തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങൾക്ക് ജീവിതം സമർപ്പിച്ച മഹാനായ നേതാവാണ് സഖാവ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികളുടെ വേദനയെ സ്വന്തം വേദനയാക്കിയ അദ്ദേഹം, തൊഴിലാളി പ്രസ്ഥാനത്തിന്റെ ഉറച്ച ശബ്ദമായി കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിൽ തന്റേതായ അടയാളം പതിപ്പിച്ചു. സഖാവ് വിടപറഞ്ഞിട്ട് ഇന്ന് രണ്ടുവർഷം പൂർത്തിയായ ഈ വേളയിൽ ചേർന്ന അനുസ്മരണ ഈ സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എളമരം കരീം ഉദ്ഘാടനം ചെയ്തു. തൊഴിലാളിവർഗത്തിന്റെ പോരാട്ടരേഖയെന്ന നിലയിൽ, ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന "കടന്നുവന്ന കനൽ വഴികൾ" എന്ന പുസ്തകം സ. വി ശിവൻകുട്ടി പ്രകാശനം ചെയ്തു.
