പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി. സ്റ്റുഡന്റ്സ് (NFST) ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടത് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രി ശ്രീ.ജുവാൽ ഓറാമിന് കത്ത് നൽകി. പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് വാടക അടയ്ക്കാനും, ദിവസേന ചെലവുകൾ നിറവേറ്റാനും പോലും കഴിയാതെ വന്നിരിക്കുകയാണ്. ചിലർ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം വരെ നേരിടുന്നു. ഫെല്ലോഷിപ്പ് കുടിശ്ശിക ഉടൻ വിതരണം ചെയ്യാനും ഭാവിയിൽ ഇത്തരത്തിലുള്ള തടസ്സങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനും കേന്ദ്രമന്ത്രിയോട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
