കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് വിതുരയിൽ ആദിവാസി യുവാവ് ബിനു മരിക്കാനിയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ബിനുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പടുത്തുന്നു. വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനുവിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനായി കയറ്റിയ ആംബുലൻസാണ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. യഥാസമയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നെങ്കിൽ ബിനുവിന്റെ ജീവൻ നമുക്ക് രക്ഷിക്കാനാവുമായിരുന്നു.
