Skip to main content

സർവകലാശാലകളിൽ ഗവർണർമാരുടെ നേതൃത്വത്തിൽ നടക്കുന്ന കാവിവത്കരണത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവ്

സർവകലാശാലകളിൽ ഗവർണർമാരുടെ നേതൃത്വത്തിൽ നടക്കുന്ന കാവിവത്കരണത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവ്. സർക്കാർ നിലപാടാണ് ശരി എന്നാണ് കോടതി വിധിയിലൂടെ വ്യക്തമായി. വിസിമാരുടെ നിയമനം വളരെ പ്രധാനമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ തലവനായ വി സി ഇല്ലാതിരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ വിദ്യാർഥികളെയും ബാധിക്കും. അതാണ് കോടതി ഇപ്പോൾ ചൂണ്ടി കാണിച്ചിരിക്കുന്നത്. ​ഗവർണർ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ തീക്കളിയാണെന്ന് ഹൈക്കോടതി ഓർമിപ്പിച്ചത്.

പ്രതിപക്ഷ നേതാവിൻ്റേതും യുഡിഎഫിന്റേതും കാവിവത്കരണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ്. ​ഗുരുപൂജ ഉൾപ്പെടെയുള്ള പ്രാകൃത നടപടികളെ അനുകൂലിക്കുന്ന നിലപാട് ഫ്യൂഡൽ ജീർണതയാണ്. ​ഗവർണർ ഉൾപ്പെടെയുള്ളവർ പ്രാകൃത മനസിന്റെ തടവറയിലാണ്. കാവിവത്കരണത്തിനെതിരായ സമരം തുടരും.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.