ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യണമെന്ന ആർഎസ്എസിന്റെ ആവശ്യം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ആർഎസ്എസ് എല്ലായ്പ്പോഴും നമ്മുടെ ഭരണഘടനയ്ക്ക് മുകളിൽ മനുസ്മൃതിയെയാണ് ഉയർത്തി പിടിക്കുന്നത്. മതനിരപേക്ഷതയും സമത്വവുമാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനശില. നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതിനായി സിപിഐ എം ഈ വിഭജന അജണ്ടയെ ശക്തമായി ചെറുക്കും.
