Skip to main content

ഗവർണർ രാജ്ഭവനിനെ ആർഎസ്എസിന്റെ രാഷ്ട്രീയപ്രചരണത്തിനുള്ള വേദിയാക്കുകയാണ്

ഗവർണർ രാജ്ഭവനിനെ ആർഎസ്എസിന്റെ രാഷ്ട്രീയപ്രചാരണത്തിനുള്ള വേദിയാക്കുകയാണ്. ബ്രിട്ടീഷ് അധിനിവേശകാലത്തെ ഇന്ത്യയുടെ ഭൂപടത്തിനു മുന്നിൽ കാവിപതാകയുമേന്തി നിൽക്കുന്ന ഭാരതാംബ ജനാധിപത്യ ഇന്ത്യയുടേതല്ല, അതിനു മുന്നിൽ എല്ലാവരും വണങ്ങണമെന്ന കാഴ്‌ചപ്പാട്‌ ജനാധിപത്യത്തിന്റേതുമല്ല.
ആർഎസ്എസിന്റെ ആശയങ്ങളും അവയുമായി ബന്ധപ്പെട്ട പ്രതീകങ്ങളും കേന്ദ്രീകരിച്ചു വെക്കാനുള്ള ഇടമായി രാജ്ഭവൻ തരം താഴ്‌ത്തരുത്‌. മന്ത്രിമാർ അടക്കമുള്ളവരെ അതിനു മുന്നിൽ താണുവണങ്ങാൻ പ്രേരിപ്പിക്കുകയുമരുത്. മന്ത്രി വി ശിവൻകുട്ടി പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോക്കോൾ വിരുദ്ധമായ കാര്യങ്ങൾ ചെയ്‌തത്‌ ഗവർണറാണ്.

 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.