Skip to main content

ഭാഷാ പരിഷ്‌കാരമെന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കലല്ല

ഭാഷാ പരിഷ്‌കാരമെന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കലല്ല. ഇംഗ്ലീഷ് പഠിക്കരുത് എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകടിപ്പിച്ച ആശയം നമ്മുടെ കുട്ടികളുടെ ലോകം കൂടുതൽ ഇടുങ്ങിയതാക്കും. മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ലോകഭാഷയാണ് ഇംഗ്ലീഷ്. ഇന്ത്യ ഒറ്റപ്പെട്ട ഒരു തുരുത്തല്ല. ഇന്നത്തെ ലോകസാഹചര്യങ്ങളിൽ ഇംഗ്ലീഷ് പഠിക്കേണ്ടത് അനിവാര്യത കൂടിയാണ്. ആർഎസ്എസ് പ്രതിനിധാനം ചെയ്യുന്ന സങ്കുചിതരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടാണ് അമിത് ഷാ പറഞ്ഞത്. ഒരാളുടെ അനുഭവലോകം വിസ്തൃതമാക്കാൻ എത്രമാത്രം ഭാഷ പഠിക്കുന്നുവോ അത്രയും ഗുണപ്രദമാണ്.

ഭാഷാവൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഇന്ത്യയുടെ ഈ സവിശേഷതയെ ഏകശിലാരൂപിയായ ഭാഷയിലേക്കോ സംസ്‌കാരത്തിലേക്കോ ചുരുക്കിക്കെട്ടാൻ സാധിക്കില്ല. രാജ്യത്തിന്റെ സഞ്ചിതനിധിയായ നമ്മുടെ ഭാഷാവൈവിധ്യത്തോടുള്ള അവജ്ഞ കൂടി ഇംഗ്ലീഷിനെതിരായ പ്രസ്താവനയിലും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള താല്പര്യത്തിനു പിന്നിലുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.