Skip to main content

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. തിന്മയുടെ സന്ദേശം പടർത്തുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ രംഗത്തിറങ്ങാൻ എറണാകുളം ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത നൂറുകണക്കിനുപേർ പ്രതിജ്ഞയെടുത്തു. രാസലഹരി ഉൾപ്പെടെയുള്ള മുഴുവൻ മയക്കുമരുന്ന്‌ സംവിധാനങ്ങളെയും അമർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പൊലീസ്‌, എക്‌സൈസ്‌ സംവിധാനങ്ങൾക്ക്‌ പൂർണ പിന്തുണയർപ്പിച്ചാണ്‌ സിപിഐ എം ജനകീയ സഭ രൂപീകരിക്കുന്നത്. പ്രൊഫ. എം കെ സാനു മാസ്റ്റർ അധ്യക്ഷനായ പരിപാടിയിൽ സംവിധായകൻ സിബി മലയിൽ മുഖ്യപ്രഭാഷണം നടത്തി.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.