Skip to main content

മനോരമ എൽഡിഎഫ്‌ സർക്കാരിന്‌ 55 മാർക്ക്‌ കൊടുത്താൽ അത്‌ 90ന് സമമാണ്‌

എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികം ജനങ്ങൾ ആഘോഷമാക്കി മാറ്റി. പ്രോഗ്രസ് റിപ്പോർട്ട് സർക്കാരിന്റെ ജനകീയ സമീപനമാണ്‌. വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ജനങ്ങളുമായി പ്രത്യേകമായി സംവദിച്ചു. സർക്കാർ മുന്നോട്ട്‌ വെച്ച പദ്ധതികൾ രാജ്യം അംഗീകരിക്കുന്ന പദ്ധതികളായി മാറി. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ രീതിയില്‍ മുന്നോട്ട് പോകാന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചു. മതനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവര്‍ത്തനമായരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. സര്‍ക്കാരിന്റെ 5-ാം വര്‍ഷത്തിലേക്കുള്ള പ്രവേശനം ജനങ്ങള്‍ വലിയ ആഘോഷമാക്കിയിരിക്കുകയാണ്. അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്‌. കേന്ദ്രം കേരളത്തിനുള്ള വിവിധ വിഹിതം ഇപ്പോഴും വെട്ടിക്കുറയ്ക്കുകയാണ്. എന്നാൽ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാൻ എൽഡിഎഫ്‌ സർക്കാർ ശക്തമായ ഇടപെടലുകളാണ്‌ നടത്തുന്നത്‌. കേന്ദ്ര ഏജൻസികളെ മറ്റു സംസഥാനങ്ങളിൽ പ്രതിപക്ഷത്തിനെതിരായി ഉപയോഗിക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുകയും എന്നാൽ കേരളത്തിൽ ഈ ഏജൻസികൾ ഇടപെടുമ്പോൾ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ്‌ യുഡിഎഫ്‌ രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട്‌ സ്വീകരിക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.