Skip to main content

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല. മതമൊരു ഉപകരണമായി ഉപയോഗിക്കുകയാണ് എന്നതാണ് ലോകത്തിന്റെ അനുഭവം. ഭീകരവാദികൾക്ക് മതപരമായ കാഴ്ചപാടില്ല. അന്ധമായ ഭീകരപ്രസ്ഥാനത്തോടുള്ള നിലപാടുകളാണുള്ളത്. അതിനെ എതിർത്ത് പരാജയപ്പെടുത്തണം. പാർടി ഇതിനെതിരായ പ്രതിഷേധം ശക്തമാക്കും.

പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് ബിജെപി കേരള സംസ്ഥാന പ്രസിഡന്റും മേജർ രവിയുമടക്കമുള്ള പലരും ചൂണ്ടിക്കാട്ടി. ഇപ്പോൾ ഇത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമല്ല. ആക്രമികൾക്കെതിരെ കടുത്ത നിലപാടെടുക്കണം. ഭീകരവാദ നിലപാടുകൾക്കെതിരെ രാജ്യം ഒറ്റകെട്ടായി നിൽക്കണം. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. കശ്മീരില്‍ എല്ലാവരും ഒരുമിച്ചാണ് പ്രകടനം നടത്തിയത്. ജമാഅത്തെ ഇസ്ലാമി മാത്രമാണ് വിട്ടുനിന്നത്. കശ്മീർ പ്രശ്നത്തിന്റെ പേരിൽ വർഗീയ പ്രചരണം ഉണ്ടാകാൻ പാടില്ല.
 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകൾ, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ രാഷ്ട്രീയപാര്‍ടി നേതാക്കന്മാര്‍ക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുക. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ രക്ഷപ്പെടുത്തുക. സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക.

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചന

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയാണ്. ഇല്ലാക്കഥ പറഞ്ഞ് കേരളത്തിലെ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും.

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു.

മനോരമ എൽഡിഎഫ്‌ സർക്കാരിന്‌ 55 മാർക്ക്‌ കൊടുത്താൽ അത്‌ 90ന് സമമാണ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികം ജനങ്ങൾ ആഘോഷമാക്കി മാറ്റി. പ്രോഗ്രസ് റിപ്പോർട്ട് സർക്കാരിന്റെ ജനകീയ സമീപനമാണ്‌. വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ജനങ്ങളുമായി പ്രത്യേകമായി സംവദിച്ചു. സർക്കാർ മുന്നോട്ട്‌ വെച്ച പദ്ധതികൾ രാജ്യം അംഗീകരിക്കുന്ന പദ്ധതികളായി മാറി.