Skip to main content

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; പുരോഹിതനെ മർദ്ദിക്കാൻ കൂട്ട് നിന്നത് കോൺഗ്രസ് സർക്കാർ

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണത്തിൽ പുരോഹിതനെ മർദിച്ച് ജയ്ശ്രീറാം വിളിപ്പിക്കാനും ആളുകളെ കൂട്ടി ആക്രമണം നടത്താനും സംഘപരിവാറിനെ സഹായിച്ചത് കോൺഗ്രസ് സർക്കാരാണ്. അവിടത്തെ മുഖ്യമന്ത്രി കേരളത്തിൽ വന്നിരുന്നു. പ്രധാനമന്ത്രിയെ മാതൃകാ പുരുഷനാക്കിയ ആളാണ് അദ്ദേഹം. അദ്ദേഹം നേതൃത്വം കൊടുക്കുന്ന സംസ്ഥാനത്താണ് ഈ ആക്രമണമുണ്ടായത്.

ഗുജറാത്തിൽ മുസ്ലിങ്ങൾക് നേരെയാണ് ആക്രമണമുണ്ടായത്. ആർഎസ്എസ് നമ്മുടെ രാജ്യത്തെ മതനിരപേക്ഷത അംഗീകരിക്കുന്നില്ല. രണ്ടാമൂഴത്തിൽ രാജ്യത്ത് നടക്കാൻ പാടില്ലാത്ത ഒരു പാട് കാര്യങ്ങൾ കേന്ദ്രസർക്കാർ ചെയ്തു. ആദ്യം മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തി വെച്ചു. പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നാണ് ആദ്യം ഇത് നടപ്പാക്കിയത്. ലോകം തന്നെ ഞെട്ടിയ സംഭവമാണിത്. ലോകത്ത് ഒരു പരിഷ്കൃത രാഷ്ട്രവും പൗരത്വം മതാടിസ്ഥാനത്തിൽ ആക്കിയിട്ടില്ല. ഇതിനെതിരെ നടന്ന സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു കോൺഗ്രസുകാരനെയും കണ്ടിട്ടില്ല. എന്നാൽ കേരളം ഈ നിയമം നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ മൂല്യങ്ങൾ ഓരോന്നായി തകർക്കുന്ന നിലപാടാണ് മോദിസർക്കാർ സ്വീകരിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ സംഘപരിവാറിൻ്റെ കാൽക്കീഴിൽ കൊണ്ടുവരാനാണ് മോദി ശ്രമിച്ചത്. എല്ലാം കാവിവൽക്കരിക്കുന്ന നിലപാടാണ് ബിജെപി തുടർന്ന് വരുന്നത്. മതനിരപേക്ഷത രാജ്യത്തിന് പറ്റുന്നതല്ല എന്നതാണ് ആർഎസ്എസ് നിലപാട്. അവർ ആ നയം നടപ്പാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് അവർക്ക് കൂട്ട് നിൽക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.