Skip to main content

ശക്തമായ ഇടതുപക്ഷമുണ്ടെങ്കിലേ ജനപക്ഷ ബദൽ രാജ്യത്ത് നടപ്പിലാകൂ

കേരളത്തിലെത്തിയ മോദി പറഞ്ഞത്‌ ഇവിടെ വികസനമില്ലെന്നാണ്‌. പ്രധാനമന്ത്രി തെറ്റായ വിവരം പ്രചരിപ്പിപ്പിക്കുന്നു. കേന്ദ്രത്തിന്റെ നീതി അയോഗിന്റെ കണക്കുകൾ പ്രകാരമുള്ള മാനവ വികസന സൂചികളിലെല്ലാം കേരളം ഒന്നാമതാണ്‌. എന്നാൽ ബിജെപിയുടെ ഗുജറാത്തും യുപിയുമെല്ലാം മാനവ വികസന സൂചികകളിൽ വളരെ പിന്നിലാണ്‌. ഒടുവിൽ പുറത്തുവന്ന ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ ഭീകര സ്വേച്ഛാധിപത്യ നാടെന്ന വിശേഷണത്തിലേക്ക്‌ കൂപ്പുകുത്തി.

ബിജെപിയുടെ ഹിന്ദുത്വ വർഗീയ നയങ്ങളെ മൃദുഹിന്ദുത്വം കൊണ്ട്‌ പ്രതിരോധിക്കാൻ കഴിയില്ലെന്ന്‌ കോൺഗ്രസ്‌ തിരിച്ചറിയണം. സന്ധിചെയ്‌തുകൊണ്ടല്ല സമരം ചെയ്‌താണ്‌ വർഗീയവാദികളെ നേരിടേണ്ടത്‌. എത്ര നേതാക്കൾ പാർടിവിട്ട്‌ ബിജെപിയിൽ ചേർന്നെന്ന കണക്ക്‌ കോൺഗ്രസിന്റെ കൈയ്യിലുണ്ടോ? പൗരത്വ ഭേഗതി നിയമത്തിനെതിരെ കോൺഗ്രസ്‌ ഒരക്ഷരം മിണ്ടാത്തതെന്തേ? പൗരത്വ ഭേദഗതി നിയമത്തിനും ആർട്ടിക്കൾ 370 റദ്ദാക്കിയതിനും എതിരെ കോടതിയിൽ പോയ പാർടിയാണ്‌ സിപിഐ എം. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതികളെ വിട്ടയച്ചതിനെതിരെ കോടതിയിൽ പോയതും സിപിഐ എമ്മാണ്‌. ഇലക്‌ടറൽ ബോണ്ടിനെ എതിർക്കുകയും വാങ്ങില്ലെന്ന്‌ പ്രഖ്യാപിക്കുകയും കോടതിയിൽ പോവുകയും ചെയ്‌തു. ആ നിലപാടിന്‌ അംഗീകാരമായാണ്‌ സുപ്രീകോടതി സിപിഐ എമ്മിനെ കേസിൽ കക്ഷി ചേരാൻ അനുവദിച്ചത്‌.

ശക്തമായ ഇടതുപക്ഷമുണ്ടെങ്കിലേ കൂടുതൽ മെച്ചപ്പെട്ട ജനപക്ഷ ബദൽ നയങ്ങൾ രാജ്യത്ത്‌ നടപ്പിലാകൂ. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ നാമത്‌ കണ്ടതാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.