Skip to main content

കോണ്‍ഗ്രസ് പരാജയം ഭയന്ന് വർഗീയ കക്ഷികളുമായി കൂട്ടുകൂടുന്നു

പരാജയഭീതി മൂലമാണ് വര്‍ഗീയ കക്ഷികളെ കോൺഗ്രസ് കൂട്ടുപിടിയ്ക്കുന്നത്. എസ്ഡിപിഐ പിന്തുണയില്‍ ലീഗ് പ്രതികരിക്കുന്നില്ല. എസ്ഡിപിഐ പിന്തുണ വാങ്ങുന്നതിലും ഭേദം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞവര്‍ മിണ്ടുന്നില്ല.നേരത്തേ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് ഈ സഖ്യം.തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയെ തിരിച്ചു സഹായിയ്ക്കാമെന്നാണ് ധാരണ.

കോണ്‍ഗ്രസ് ഗൗരവതരമായ പരാജയം ഭയന്നാണ് ഏതു തരത്തിലുള്ള കക്ഷികളുമായും കൂട്ടുകൂടുന്നത്.വോട്ട് വാങ്ങുന്നത് അംഗീകാരമാണെന്നാണ് സുധാകരന്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ എസ്ഡിപിഐ ബിജെപിയ്ക്ക് ഒപ്പമാണ്. എഐഡിഎംകെ മുന്നണിയിലാണ്. തമിഴ്‌നാട്ടില്‍ സിപിഐ എം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയാണ്.

യുഡിഎഫിന് അവസരവാദ നിലപാടാണ്. സ്വന്തം കൊടി ഉപേക്ഷിയ്ക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തി. അവര്‍ എന്തും ഉപേക്ഷിയ്ക്കും. രാഷ്ട്രീയ നിലപാടുകളും ഉപേക്ഷിയ്ക്കാന്‍ മടിയില്ലാത്തവരാണ്.മൃദു ഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാവില്ല എന്നവര്‍ക്ക് മനസിലായില്ല. ഇലക്ടറല്‍ ബോണ്ട് എന്നു പറയുന്നത് ഇലക്ഷന്‍ ഫണ്ടാണ്.കുത്തക കുടുംബങ്ങളുടെ കാശ് വാങ്ങി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ബിജെപിയും കോണ്‍ഗ്രസും.

കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു.ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു.കേന്ദ്ര ഏജന്‍സികള്‍ ബിജെപിയക്ക് വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു. ഇന്ത്യയില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കേരളത്തില്‍ ബിജെപി ജയിക്കില്ല.ആര് കൂടിയാലും ആദ്യം ജയിക്കുന്ന മണ്ഡലം വടകരയാവും.

ദേശീയ തലത്തില്‍ ഞങ്ങള്‍ കോണ്‍ഗ്രസുമായി ഐക്യപ്രസ്ഥാനമല്ല. ബിജെപിയെ തോല്‍പ്പിയ്ക്കുക എന്നതാണ് ലക്ഷ്യം. കോണ്‍ഗ്രസ് വിശാല മുന്നണിയെ ഗൗരവമായി കാണുന്നില്ല, മഹാരാഷ്ട്ര ഉദാഹരണം.കോണ്‍ഗ്രസ് രാജ്യത്ത് എവിടെയും ഇല്ല. മത്സരിയ്ക്കാന്‍ പറ്റുന്ന ഒരു സീറ്റ് പോലും ഇല്ലാഞ്ഞിട്ടാണ് വയനാട്ടില്‍ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപിയുമായാണ് മത്സരമെന്ന പ്രസ്താവന നടത്തിയ തരൂരിന് പന്ന്യന്‍ രവീന്ദ്രന്‍ ജയിക്കുമ്പോള്‍ കാര്യം മനസിലാകും.
 

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.