Skip to main content

ബിജെപി കോൺഗ്രസിനെ സഹായിക്കുന്നത് വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാൻ

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസിനെ സഹായിച്ചുവെന്നും ഇതിനായി ഒരുസംഘം വാഹനത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചുവെന്നുമുള്ള ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്‌. തിരുവനന്തപുരത്തെ കോൺഗ്രസ്–ബിജെപി അവിശുദ്ധ ബന്ധത്തിന്റെ കൃത്യമായ തെളിവാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിന് ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ മറുപടി പറയണം. ഒരു ഭാഗത്ത്‌ ബിജെപിയോട്‌ ഒത്തുകളിക്കുന്നതൊപ്പം മറുഭാഗത്ത്‌ എസ്ഡിപിഐയും കോൺഗ്രസ് കൂട്ടുപിടിച്ചിരിക്കുകയാണ്. പരാജയഭീതി മൂലമാണ് കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നത്. തെളിവ് പുറത്തുവന്നിട്ടും കോൺഗ്രസ് നേതാക്കൾ മിണ്ടുന്നില്ല.

എന്തുകൊണ്ടാണ്‌ പ്രത്യക്ഷത്തിൽതന്നെ ബിജെപി കോൺഗ്രസ്‌ സ്ഥാനാർഥികളെ ജയിപ്പിക്കാനായി രംഗത്തുവരുന്നതിന്റെ കാരണം? കേരളത്തിൽ ബിജെപിക്ക്‌ സീറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പാണ്‌. വളഞ്ഞ വഴിയിൽ ബിജെപിക്ക്‌ സീറ്റുണ്ടാക്കാൻ വേണ്ടിയാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥികൾക്കുവേണ്ടി പരിശ്രമിക്കുന്നത്‌. കേരളത്തിൽ ബിജെപിക്ക്‌ സീറ്റുണ്ടാക്കാനുള്ള എളുപ്പവഴി സ്വന്തമായി വോട്ടു പിടിക്കുന്നതിനേക്കാൾ കോൺഗ്രസിനെ സഹായിക്കുന്നതാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കോൺഗ്രസ്‌ ജയിച്ചാൽ തങ്ങൾക്ക്‌ വരും എന്ന ഉറപ്പാണ്‌ അതിനു കാരണം.

ബിജെപിക്ക്‌ രണ്ടക്ക സീറ്റു കിട്ടുമെന്നാണ്‌ കേരളത്തിലെത്തി പ്രധാനമന്ത്രി പറഞ്ഞത്‌. ജയിക്കുമെന്നല്ല. രണ്ടക്ക സീറ്റ്‌ ജയിക്കുമെന്നു പറഞ്ഞാൽ പരിഹാസ്യമാകുമെന്ന്‌ അദ്ദേഹത്തിന്‌ അറിയാം. അതുകൊണ്ടാണ്‌ രണ്ടക്ക സീറ്റ് കിട്ടുമെന്നു പറഞ്ഞത്‌. കോൺഗ്രസുകാരെ ജയിപ്പിച്ചാൽ അത്‌ ബിജെപിക്ക്‌ കിട്ടും എന്നാണ് പറയുന്നതിന്റെ അർഥം.
 

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.