Skip to main content

മോദി ഭരണത്തിന് കീഴിൽ എല്ലാ സൂചികകളിലും പിന്നോട്ട് പോകുന്ന ഇന്ത്യയിൽ കേരളമാണ് ബദൽ ഉയർത്തുന്നത്

മോദി ഭരണത്തിന്റെ 10 വർഷങ്ങളിൽ ആഗോള വികസന സൂചികകളിൽ ഒന്നിൽ പോലും ഇന്ത്യയുടെ റാങ്ക് മെച്ചപ്പെട്ടിട്ടില്ല എന്ന വസ്തുത ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലോക സന്തോഷ സൂചികയിൽ 143 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126-ാമതാണ്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വ്യകസന പരിഹാര ശൃംഖല എല്ലാ വർഷവും പുറത്തിറക്കുന്ന ലോക സന്തോഷ സൂചികയിൽ 2013ൽ 111-ാം സ്ഥാനത്തുനിന്ന് ഇന്ത്യ ഓരോ വർഷവും പിന്നോട്ടുപോവുകയും കോവിഡ് സമയത്ത് 2021ൽ 139-ാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ 126-ാമതായി.
ലോക സന്തോഷ സൂചിക തയ്യാറാക്കുന്നത് വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനനത്തിലാണ്. സന്തോഷം ഉണ്ടാവണമെങ്കിൽ നല്ല ആളോഹരി വരുമാനം, ഉയർന്ന ആയുർദൈർഖ്യം, ശക്തമായ സാമൂഹ്യ സുരക്ഷ, ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതിയിൽ നിന്നുള്ള മോചനവും മറ്റും വേണമെന്നാണ് സൂചിക തയ്യാറാക്കുന്ന ഐക്യരാഷ്ട്ര സഭയുടെയും ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്ഷേമ ഗവേഷണ കേന്ദ്രത്തിന്റെയും അനുമാനം. മാനവ വികസന സൂചികയിലും പട്ടിണി സൂചികയിലും ലിംഗസമത്വ സൂചികയിലും എല്ലാം പിന്നിലായ ഇന്ത്യ ലോക സന്തോഷ സൂചികയിലും പിന്നിലാകുന്നത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ, ഇന്ത്യ അടുത്തുതന്നെ വികസിത രാജ്യമാകുമെന്ന് പ്രഖ്യാപിക്കുന്ന മോദി ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ യാഥാർഥ്യമാണ് ഈ സൂചികയിലും പുറത്തുവരുന്നത്.
ഇന്ത്യയിൽ മുതിർന്നവരെക്കാളും യുവാക്കൾക്കാണ് ജീവിത സംതൃപ്തി കുറവ് എന്ന പ്രത്യേകതയും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. മുതിർന്നവരിൽ തന്നെ ഉയർന്ന വിദ്യാഭ്യാസം നേടിയവരും ജാതി വ്യവസ്ഥയിൽ ഉയർന്നവരുമാണ് ജീവിതത്തിൽ കൂടുതൽ സംതൃപ്തി അറിയിക്കുന്നത്. അവരിൽ തന്നെ പുരുഷൻമാർക്കാണ് സ്ത്രീക്കളെക്കാളും ജീവിത സംതൃപ്തിയുള്ളത്. ജാതിയുടെയും ലിംഗത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളുടെയും ജനങ്ങളുടെ ക്ഷേമത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുമ്പോൾ ഉണ്ടാകുന്ന അസമത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും കഥകളാണ് ഓരോ സൂചികയും പറയുന്നത്.
ഇതേ സൂചികകൾ അടിസ്ഥാനമാക്കുന്ന എല്ലാ മാനദണ്ഡങ്ങളിലും കേരളത്തിന്റെ സ്ഥാനം ഏറെ മുന്നിലാണ് എന്നതും മറന്നുകൂടാ. മോദി ഭരണത്തിൽ ഇന്ത്യ പിന്നോട്ട് പോവുകയാണെങ്കിൽ ഇന്ത്യയിൽ ബദൽ ശക്തമായി ഉയർത്തുന്നത് കേരളമാണ്. വർഗീയതയ്ക്കും വിദ്വേഷത്തിനുമെതിരെ ശക്തമായി നിലപാടെടുക്കുകയും ജാതി-മത വിവേചനങ്ങൾക്കെതിരെ പോരാടുകയും സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി നിലകൊള്ളുകയും ജനങ്ങളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തതുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുകയും ചെയ്യുന്ന കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. ഈ കേരളം ഇതേ പാതയിൽ മുന്നോട്ടു പോകണമെങ്കിൽ ഇടതുപക്ഷ എംപിമാർ പാർലിമെന്റിൽ ഉണ്ടാകണം. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും അരിക്ഷിതാവസ്ഥയുടെയും കഥകളല്ല, മാനവ വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും കഥകൾ നമുക്ക് ഒരുമിച്ചെഴുതാം.
 

കൂടുതൽ ലേഖനങ്ങൾ

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മെയ് ദിനം നീണാൾ വാഴട്ടെ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനം. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവും.

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.