Skip to main content

കടമെടുപ്പ് പരിധി വെട്ടികുറച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജിയിൽ വിജയം

കടമെടുപ്പ് പരിധി വെട്ടികുറച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജിയിൽ വിജയം. കേരളത്തിന് അവകാശപ്പെട്ട 13608 കോടി ഉടൻ അനുവദിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കേരളം ഉന്നയിക്കുന്ന അധിക ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടത്തി തീരുമാനമെടുക്കണമെന്നും കേരളത്തിൻ്റെ സ്യൂട്ട് പിൻവലിക്കണമെന്നുമുള്ള ആവശ്യം കേന്ദ്രം പിൻവലിക്കണമെന്നും കോടതി പറഞ്ഞു.

സ്യൂട്ട് നിലനിൽക്കെ കടമെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. അത് പരിഗണിച്ച് കോടതി ഉചിതമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. അടുത്ത സാമ്പത്തിക വർഷം ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ നേതാക്കൾ ഈ വിഷയത്തിൽ പൊതു പ്രസ്താവനകൾ നടത്തരുതെന്നും കോടതി നിർദേശിച്ചു. 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.