Skip to main content

കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളില്ല

കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രമാണ്. സാമ്പത്തിക രേഖകള്‍ സഭയില്‍ വന്നിട്ടില്ല. ഇന്ത്യയിലാകെ സാമ്പത്തിക രംഗത്ത് ഒരു മരവിപ്പുണ്ട്, അത് കേരളത്തിലും ഉണ്ട്. കേന്ദ്രം മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കണമായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് കേരളവും കാത്തിരുന്നത്.

സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും കേന്ദ്ര ബജറ്റില്‍ ഇല്ല. ആരോഗ്യകരമായ രീതിയില്‍ അല്ല രാജ്യം പോകുന്നത്. സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഒന്നും കേന്ദ്രത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ല. അതേസമയം കേന്ദ്രത്തില്‍ നിന്ന് മുപ്പതിനായിരം കോടി രൂപ വരെ കിട്ടിയ സംസ്ഥാനങ്ങളുണ്ടെന്ന കാര്യം മറക്കരുത്.

ബജറ്റില്‍ അടിസ്ഥാന സൗകര്യത്തിന് വേണ്ടിയും നീക്കിയിരുപ്പ് കാണുന്നില്ല. ജനങ്ങള്‍ക്കും സാമ്പത്തിക രംഗത്തിനും ഗുണമുള്ള ഒന്നും ബജറ്റിലില്ല. സംസ്ഥാനത്തിന് തുക അനുവദിക്കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നു. കേരളത്തെ സംബന്ധിച്ച് നിരാശാജനകമാണ് ബജറ്റ്. സില്‍വര്‍ ലൈന്‍ കേന്ദ്രം തന്നെ പരിശോധിക്കുന്ന വിഷയമാണ്. പ്രാദേശിക ബിജെപി നേതാക്കള്‍ കാണുന്നതുപോലെ ആകരുത് ഇന്ത്യയുടെ ഭരണാധികാരികള്‍ വിഷയം കാണേണ്ടത്.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.