Skip to main content

മോദി ഭരണത്തിന് കീഴിൽ ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ രാജ്യത്താകെ അതിഭീകരമായ ഭീഷണി നേരിടുമ്പോൾ കേരളം സമഭാവനയുടെ ഒരു ദ്വീപായി നിലനിൽക്കുന്നു

മോദി ഭരണത്തിന് കീഴിൽ ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ രാജ്യത്താകെ അതിഭീകരമായ ഭീഷണി നേരിടുമ്പോഴും എൽഡിഎഫ് ഭരിക്കുന്ന കേരളം സമഭാവനയുടെ ഒരു ദ്വീപായി നിലനിൽക്കുകയാണ്. പലപ്പോഴായി പുറത്തു വന്ന സ്ഥിതിവിവര കണക്കുകളും മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളും അനുസരിച്ച് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമങ്ങളിൽ പതിന്മടങ്ങ് വർധനയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ളത്. ക്രൈസ്തവ വിശ്വാസി സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് 2020 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള 4 വർഷ കാലയളവിൽ രാജ്യത്ത് ക്രൈസ്തവർക്ക് നേരേ രണ്ടായിരത്തിൽ പരം അക്രമസംഭവങ്ങൾ അവരുടെ ഹെൽപ്പ്ലൈൻ വഴി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (മണിപ്പൂരിൽ നടന്ന അക്രമസംഭവങ്ങൾ ഉൾപ്പെടുത്താതെയാണ് ഈ കണക്ക്). എന്നാൽ ഈ കാലയളവിൽ കേരളത്തിൽ ഒരു അക്രമസംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് സംഘടന നിരീക്ഷിക്കുന്നു.

ബിജെപി അധികാരത്തിലെത്തിയ 2014ൽ 147 അക്രമങ്ങൾ ഉണ്ടായെങ്കിൽ 2023ൽ ഇത് 720 ആയി വർധിച്ചു. 2014-2023 കാലത്ത് ക്രൈസ്തവർക്ക് നേരെയുണ്ടായ 3495 അക്രമസംഭങ്ങൾ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറു കണക്കിന് പള്ളികൾ തകർക്കപ്പെടുകയും ക്രൈസ്തവർ കൊലചെയ്യപ്പെടുകയും ചെയ്ത മണിപ്പൂർ കലാപത്തിന്റെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 4 വർഷങ്ങളിൽ രാജ്യത്താകെ ക്രൈസ്തവർക്ക് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ട 2103 അക്രമങ്ങളിൽ 622ഉം ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നാണ്.

വർഗീയ കലാപങ്ങൾക്ക് എപ്പോഴും നേതൃത്വം കൊടുത്ത സംഘപരിവാറോ അതുപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കോൺഗ്രസ്സോ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, മറ്റ് പ്രാദേശിക കക്ഷികൾ ഭരിക്കുന്ന ഇടങ്ങളിലും ന്യൂനപക്ഷങ്ങൾക്ക് നേരേയുള്ള അക്രമങ്ങൾ വർധിക്കുന്നുവെന്നത് തികച്ചും ആശങ്കാജനകമാണ്. കഴിഞ്ഞ 4 വർഷത്തിനിടെ നമ്മുടെ അയൽ സംസ്ഥാനങ്ങളായ കർണാടകയിൽ 132ഉം തമിഴ്നാടിൽ 76ഉം അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇടത് പക്ഷം ഉയർത്തിപ്പിടിക്കുന്ന മതേതര, പുരോഗമന ബദലിന്റെ പ്രാധാന്യം വർധിക്കുന്നത് ഈ സാഹചര്യത്തിലാണ്. മതന്യൂനപക്ഷങ്ങളുടെ വിശ്വാസസ്വാതന്ത്ര്യങ്ങൾക്കും പൗരസ്വാതന്ത്ര്യങ്ങൾക്കും പൂർണ്ണസംരക്ഷണം എൽഡിഎഫ് സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്.

ആർഎസ്എസ് ആചാര്യനായ ഗോൾവാൾക്കർ വിഭാവന ചെയ്ത പോലെ ഹിന്ദുരാഷ്ട്രത്തിന് ഭീഷണിയായ ക്രൈസ്തവർ, മുസ്ലീങ്ങൾ, കമ്മ്യൂണിസ്റ്റുകൾ എന്നീ മൂന്ന് വിഭാഗങ്ങളെ അമർച്ച ചെയ്യാനുള്ള ശ്രമങ്ങൾ സംഘപരിവാർ ശക്തിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ പോലും കേരളത്തിൽ ബിജെപി പ്രകടിപ്പിക്കുന്ന വ്യാജമായ ക്രൈസ്തവസ്നേഹത്തിൽ വീണുപോവുകയാണ് പലരും.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.