Skip to main content

ശബരിമലയിൽ ആശങ്കകൾ ഉണ്ടാക്കാൻ ശ്രമം

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരവേലകളാണ് നടക്കുന്നത്. സർക്കാർ കൃത്യസമയത്ത് ഇടപെട്ടു. അവധി ദിവസങ്ങളിൽ ഭക്തർ കൂടുതലെത്തി. പ്രയാസങ്ങൾ ഉണ്ടായ ഉടനെ സർക്കാർ ഇത് പരിശോധിക്കുകയും പരിഹരിക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്തു. ഇപ്പോൾ എല്ലാ തരത്തിലുള്ള തിരക്കുകളും നിയന്ത്രിക്കാൻ കഴിഞ്ഞു.

മുൻ കാലങ്ങളിലും ഇതുപോലുള്ള തിരക്കുകൾ ഉണ്ടായിരുന്നു. അന്ന് സംഭവിച്ചതിൽ കൂടുതലൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. 2015ൽ നടന്ന സംഭവം അന്നത്തെ മേൽശാന്തി ഇന്നലെ പറയുകയുണ്ടായി. ഈ വർഷം പ്രതീക്ഷയ്ക്ക് അപ്പുറം കുട്ടികൾ ശബരിമലയിലെത്തി. കുട്ടികൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, പ്രായമായവർ എന്നിവരുടെ എണ്ണം കൂടി.

അതേസമയം അസാധാരണമായ ആശങ്ക ജനങ്ങളിൽ ഉണ്ടാക്കാനുള്ള വലിയശ്രമം നടന്നു. ഏരുമേലിയിൽ ഉണ്ടായ സമരത്തിൽ വിളിച്ച മുദ്രാവാക്യം അതിന് ഉദാഹരണമാണ്. എരുമേലിയിൽ കുടിവെള്ളവും ടോയ്‌ലറ്റ് സൗകര്യവുമെല്ലാം ഉണ്ട്. എന്നാൽ ഇവയൊന്നുമില്ല എന്നുപറഞ്ഞാണ് സമരം നടന്നത്. തീർത്ഥാടനത്തെ മോശമാക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണത്.

നിലയ്ക്കൽ ഒരു കുട്ടി രക്ഷകർത്താവിനെ കാണാതെ കരഞ്ഞത് അന്തർദേശീയ വാർത്തയാക്കി. ശബരിമലയിൽ കുഞ്ഞുങ്ങളുടെ കണ്ണുനീർ വീഴ്ത്തിയെന്ന് പറഞ്ഞു വ്യാജപ്രചരണം നടത്തി. ചില ആശങ്കകൾ ഉണ്ടാക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൽ നിന്ന് പിന്തിരിയണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.