Skip to main content

ഗവർണറുടെ വിരട്ടൽ കേരളത്തിൽ ഏശില്ല

യുഡിഎഫ്‌ ഉന്നയിച്ച ആരോപണങ്ങൾ ഭരണഘടനാ തലവനായ ഗവർണർ എടുത്തു പറയുകയാണ് ഭരണഘടനപരമായി സംസ്ഥാനത്തിന്റെ താത്‌പര്യത്തിനനുസരിച്ച്‌ നിൽക്കേണ്ടയാൾ മറ്റൊരു നിലപാട്‌ എടുക്കുന്നത്‌ നല്ല രീതിയല്ല. കഴിഞ്ഞ ദിവസം എന്തിനാണ്‌ ഗവർണർ ഡൽഹിക്ക്‌ പോയത്‌. ഔദ്യോഗിക കാര്യങ്ങൾക്കായിരുന്നില്ല അദ്ദേഹം പോയത്‌. ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുക്കാനാണ്‌. അവരെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്‌ നവകേരളത്തിനെ അപകീർത്തുന്ന പ്രസ്‌താവനകൾ പറയുന്നത്‌. എന്തും വിളിച്ച്‌ പറയാവുന്ന സ്ഥാനത്തല്ല ഗവർണർ ഇരിക്കുന്നതല്ല. അത്‌ അദ്ദേഹം ഓർക്കണം. എതെങ്കിലും വ്യക്തികൾക്ക്‌ അനുകരിക്കാൻ പറ്റാത്ത നിലപാടുകളാണ്‌ അദ്ദേഹം സ്വീകരിക്കുന്നത്‌. മുരളീധരന്റെ സർട്ടിഫിക്കറ്റിന്‌ അനുസരിച്ച്‌ പ്രവർത്തിച്ചാൽ ഇതല്ല, ഇതിനപ്പുറവും സംഭവിക്കുമെന്ന്‌ അദ്ദേഹം മനസിലാക്കണം.

ഗവർണർ ഗവർണായി നിൽക്കണം. അല്ലാതെ വിരട്ടിക്കളയാമെന്ന ധാരണ വേണ്ട. ആ വിരട്ടലൊന്നും കേരളത്തിൽ ഏശില്ലെന്ന്‌ ഗവർണർ മനസിലാക്കണം. എന്തോ വലിയ അധികാരം കയ്യിലുള്ളതിനാൽ എന്തുമങ്ങ്‌ ചെയ്യുമെന്ന മട്ടിലാണ്‌ ചില ഭാഗങ്ങൾ. അതൊന്നും രാജ്യത്ത്‌ പ്രായോഗിക്കാമാക്കാൻ പറ്റില്ലെന്ന്‌ അദ്ദേഹം മനസിലാക്കണം. എന്തും കാണിച്ച്‌ ചെയ്യാമെന്ന്‌ ഗവർണർ വിചാരിക്കരുത്‌. ആ സ്ഥാനത്ത്‌ ഇരിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ്‌ ചെയ്യേണ്ടത്‌. അതിനാണ്‌ ഭരണഘടന സംരക്ഷണം നൽകുന്നത്‌.

രാഷ്‌ട്രീയ ചരിത്രമെടുത്താൽ അവസരവാദ നിലപാടാണ്‌ ആരിഫ്‌ മുഹമ്മദ്‌ ഖാന്റേതെന്ന്‌ നേരത്തെ തന്നെ വ്യക്തമായതാണ്‌. കേന്ദ്രം കേരളത്തിനെതിരെയുള്ള നടപടിയെടുക്കുമ്പോൾ അത്‌ ജനസമക്ഷം അവതരിപ്പിക്കാനായാണ്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌. അപ്പോൾ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയെന്ന നിലയ്ക്ക്‌ അദ്ദേഹം പ്രകോപിതനായാൽ ഞങ്ങൾക്ക്‌ ഒന്നും ചെയ്യാനില്ല. അത്‌ മനസിൽ കൊണ്ട്‌ നടക്കുക എന്ന്‌ മാത്രമേ ചെയ്യാനാകൂ എന്ന്‌ ഗവർണർ മനസിലാക്കണം.

യൂണിവേഴ്‌സിറ്റികളിൽ എത് രീതിയിലാണ്‌ ആളുകളെ നിയമിച്ചത്‌. എവിടുന്ന്‌ കിട്ടിയ പേരുകളാണിത്‌. സർവകലാശാല തന്ന അർഹതയുള്ള ആളുകളെ നിഷേധിക്കാൻ നിങ്ങൾക്ക്‌ എവിടുന്ന്‌, ആരുടെ റിപ്പോർട്ടാണ്‌ കിട്ടിയത്‌. ആർഎസ്‌എസിന്റെയും മറ്റും കേന്ദ്രങ്ങൾ പറയുന്നവരെ ഇതിനായി നിശ്ചയിച്ച്‌ കൊടുക്കുകയാണ്‌. അതുകൊണ്ടാണ്‌ എല്ലാ യോഗ്യതയും ഉള്ള വിദ്യാർഥികളെ ഒഴിവാക്കിയത്‌. ആർഎസ്‌എസ്‌ ഒറ്റ യോഗ്യത മാത്രമാണ്‌ നിയമനത്തിന്‌ അടിസ്ഥാനമാക്കിയത്‌. എന്നാൽ സെനറ്റിൽ അംഗത്വം കൊടുക്കുമ്പോൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്‌. അതാണ്‌ ഗവർണർ ലംഘിച്ചത്‌
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.