Skip to main content

സ്വപ്നം വിരൽതുമ്പിൽ

കേരളത്തിന്റെ ഭാവി മാറ്റിമറിക്കുന്ന, നമ്മുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കുകയാണ്. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലും കെ ഫോൺ ഇൻറർനെറ്റ് കണക്ഷൻ. ജനകീയ ബദലുകളിലൂടെ ലോകംതൊട്ട കേരളം ഇന്ന്‌ മറ്റൊരു കുതിപ്പിനുകൂടി സാക്ഷ്യംവഹിക്കുന്നു. സ്വന്തമായി ഇന്റർനെറ്റ്‌ സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ഇനി കേരളമാകും. ഇന്റർനെറ്റ് പൗരാവകാശമാക്കി വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പിന്‌ ചുവടുവയ്‌പ്പാകുന്ന കെ ഫോൺ പദ്ധതി ഇന്ന് (ജൂൺ 5) മുഖ്യമന്ത്രി സ. പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. വൈകുന്നേരം നാലിന്‌ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ്‌ ഉദ്ഘാടന പരിപാടി. മറ്റെല്ലാ അസമത്വങ്ങൾക്കും കടിഞ്ഞാണിട്ടപോലെ ഡിജിറ്റൽ അന്തരത്തിനും കെ ഫോണിലൂടെ കേരളം അന്ത്യം കുറിക്കും. ഉദ്‌ഘാടനത്തിനൊപ്പം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനകീയ ആഘോഷവും നടക്കും.

കേരളത്തിലെ 5ജി ഇന്റർനെറ്റ്‌ സേവനം ഉറപ്പാക്കുന്ന ശൃംഖലയുടെ നട്ടെല്ലാകാൻപോകുന്ന കെ ഫോണുമായി ബിഎസ്‌എൻഎൽ സഹകരിക്കും. ബിഎസ്‌എൻഎൽ സ്‌പ്രെക്ടവും ടവറുകളും കെ ഫോണിന്റെ 5ജി സേവനത്തിന്‌ ഉപയോഗിക്കുന്ന പദ്ധതിയാണ്‌ ആലോചനയിൽ. ബിഎസ്‌എൻഎൽ ഇതിനായുള്ള പദ്ധതിക്കുറിപ്പ്‌ കെ ഫോണിന്‌ കൈമാറി. സർക്കാർതലത്തിൽ തീരുമാനമായശേഷം തുടർനടപടികളിലേക്ക് കടക്കും. 5ജി അതിവേഗ ഇന്റർനെറ്റ്‌ ഏറ്റവും അനിവാര്യമായ ടെക്‌നോപാർക്ക്‌, കേരള സ്‌റ്റാട്ടപ് മിഷൻ, ഇൻഫോപാർക്ക്‌ തുടങ്ങിയ മേഖലയ്‌ക്ക്‌ മുൻഗണന നൽകുന്ന പദ്ധതിയാണ്‌ പരിഗണിക്കുന്നത്‌. ബിഎസ്‌എൻഎല്ലിന്റെ നിലവിലെ ടവറുകൾ നവീകരിച്ചാൽ 5ജി സേവന സൗകര്യമൊരുക്കാനാകും.

ട്രായ്‌ നിർദേശിച്ചിട്ടുള്ള ഉയർന്ന തരംഗദൈർഘ്യത്തിലുള്ള 5ജി ഇന്റർനെറ്റ്‌ സേവനം ഉറപ്പാക്കാൻ ഒരോ നൂറുമീറ്ററിലും തൂണുകളിലും മറ്റും (സ്‌ട്രീറ്റ്‌ ഫർണിച്ചറുകൾ) 5ജി സെല്ലുകൾ സ്ഥാപിക്കാൻ ഒപ്‌റ്റിക്‌ ഫൈബർ ആവശ്യമാണ്‌. ഇതിന്റെ വലിയ ശേഖരമാണ്‌ സംസ്ഥാനത്താകെ കെ ഫോൺ ഒരുക്കിയിട്ടുള്ളത്‌. വിദൂര മേഖലയിൽ ആദിവാസി ഊരുകളിൽവരെ 5ജി സേവനം ഉറപ്പാക്കാൻ കഴിയുന്ന ശൃംഖലയാണിത്‌. 48 ഒപ്‌റ്റിക്‌ ഫൈബറാണ്‌ കെ ഫോൺ ഇട്ടിട്ടുള്ളത്‌. ഇതിൽ 20 എണ്ണം കമ്പനി ഉപയോഗിക്കും. ബാക്കി 28 ഡാർക്ക്‌ ഫൈബറുകൾ ഇന്റർനെറ്റ്‌ സേവനദാതാക്കളായ മറ്റു കമ്പനികൾക്ക്‌ വാടകയ്‌ക്ക്‌ നൽകാൻ കെ ഫോൺ തയ്യാറാണ്‌. ഈ അവസരമാണ്‌ ബിഎസ്‌എൻഎല്ലും പ്രയോജനപ്പെടുത്തുന്നത്‌

 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.