Skip to main content

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും നരേന്ദ്രമോദി പിന്മാറി രാഷ്ട്രപതിയെ ഈ ചുമതല ഏൽപ്പിക്കണം

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 79 പ്രകാരം പാർലമെന്റ് എന്നാൽ രാഷ്ട്രപതിയും രണ്ട് സഭകളും ആണ്, ഒന്ന് കൗൺസിൽ ഓഫ് സ്റ്റേറ്റ്സും (രാജ്യസഭ) മറ്റൊന്ന് ഹൗസ് ഓഫ് ദി പീപ്പിളും (ലോക്‌സഭ). എന്നിട്ട്, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ നിന്ന് സൗകര്യപൂർവം രാഷ്ട്രപതിയെ മാറ്റിനിർത്തുന്നതിലെ അനൗചിത്യം നോക്കൂ! ഇന്നത്തെ യൂണിയൻ സർക്കാരിനെ നിയന്ത്രിക്കുന്ന ആർഎസ്എസിന്റെ രാഷ്ട്രീയം വച്ചു നോക്കുമ്പോൾ ഇത് അറിവില്ലായ്മയല്ല. ഒരു ആദിവാസി സ്ത്രീ ആയതിനാലാണ് ആദരണീയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഈ ചടങ്ങിൽ നിന്ന് ഒഴിവാക്കി നിറുത്തത് എന്നത് ഗൗരവമുള്ള ആരോപണമാണ്. ഇന്ത്യയിലെ ആദിമജനത തലമുറകളായി അസ്പൃശ്യത അനുഭവിച്ചവരാണ്. ഒരു ആദിവാസി സ്ത്രീ രാഷ്ട്രപതി ആയിരിക്കെ, അവർക്ക് ഇത്തരം ഒരു ചടങ്ങിൽ നിന്ന് അസ്പൃശ്യത കല്പിച്ചു മാറ്റി നിറുത്തുന്നത് ഇന്ത്യ യിലെ കീഴ്ജാതിക്കാർക്കെല്ലാം നല്കുന്നത് വളരെ തെറ്റായ ഒരു സന്ദേശമാണ്, നിങ്ങളിൽ ഒരാൾ രാഷ്ട്രപതി ആയാലും, അവർ മുഖ്യഭാഗമായ സഭയുടെ ചടങ്ങിൽ അവർക്ക് പ്രവേശനം ഉണ്ടാവില്ല എന്നതാണ് ആ സന്ദേശം. ചരിത്രപരമായ ഒരു വിവേചനം ആണിത്.

എന്നിട്ട് നാണമില്ലാതെ, മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള ബഹുമതി പ്രധാനമന്ത്രി തന്നെ ഏറ്റെടുത്തിരിക്കുന്നു! ശരിക്കും, സമാനതകളില്ലാത്ത ഉളുപ്പില്ലായ്മയുടെ പ്രദർശനം. നരേന്ദ്രമോദി ഈ ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി, രാഷ്ട്രപതിയെ ഈ ചുമതല ഏല്പിക്കണം.

ഇനി ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്ത ദിവസം നോക്കൂ! മഹാത്മാഗാന്ധി വധക്കേസിൽ സാങ്കേതിക കാരണങ്ങളാൽ മാത്രം വിട്ടയക്കപ്പെട്ട വിനായക് ദാമോദർ സവർക്കറുടെ ജന്മദിനം! തടവിൽ നിന്ന് പുറത്തിറങ്ങാൻ നാണംകെട്ട മാപ്പപേക്ഷകൾ അയച്ച് നമ്മുടെ സ്വാതന്ത്ര്യസമരത്തെ അപമാനിച്ച വർഗീയവാദി! പിന്നീട് ബ്രിട്ടീഷ് സർക്കാരിന്റെ പെൻഷൻ വാങ്ങി അവരുടെ സേവകനായി ശിഷ്ടകാലം ജീവിച്ച ഒറ്റുകാരൻ.

നമ്മുടെ സ്വാതന്ത്ര്യത്തിനായി അക്ഷീണം പോരാടിയ ധീരരായ സ്വാതന്ത്ര്യസമരസേനാനികളെ ഇതിൽ കൂടുതൽ അവഹേളിക്കുന്നത് എങ്ങനെയാണ്


 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.