Skip to main content

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾക്കെതിരെ കാൽലക്ഷം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും

മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ശേഷം അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ തുടർസമരങ്ങളിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾ തുറന്നു കിട്ടുന്നതിനായി കർഷക തൊഴിലാളി യൂണിയൻ വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 20 മുതൽ മൂന്നുമാസത്തിനുള്ളിൽ രാജ്യത്തെ 10000 ഗ്രാമങ്ങളിൽ 25000 പ്രതിഷേധ സദസ്സുകൾ നടത്തും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ഗ്രാമീണ ജനതയുടെയും കർഷക തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് കുത്തനെ വെട്ടിക്കുറക്കുകയും സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ആയിരക്കണക്കിന് കോടി രൂപയുടെ വിഹിതം പിടിച്ചുവയ്ക്കുകയും ചെയ്യുന്നു. ഓൺലൈൻ ഹാജർ, ഓൺലൈൻ പേയ്മെന്റ്, ആധാർ ബന്ധിപ്പിക്കൽ എന്നിവ നിർബന്ധമാക്കിയത് പലർക്കും തൊഴിലുറപ്പ് ജോലി അപ്രാപ്യമാക്കി. ഇതിനെതിരെ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ബദൽനയങ്ങൾ ഉയർത്തി സമരം ശക്തമാക്കും.

രാജ്യത്തിൻറെ എല്ലാ തൊഴിൽമേഖലകളിൽ നിന്നും പങ്കാളിത്തമുണ്ടായ മസ്ദൂർ കിസാൻ സംഘർഷ് റാലി ഇന്ത്യൻ വർഗ്ഗ സമരചരിത്രത്തിലെ നാഴികക്കല്ലാണ്. മൽസ്യത്തൊഴിലാളികൾ, ആദിവാസി കർഷകർ, കരിമ്പ് കർഷകർ തുടങ്ങി തുറമുഖ തൊഴിലാളികൾ, വൈദ്യുതി, റെയിൽവേ, ബാങ്ക്, ബിഎസ്എൻഎൽ, ഇൻഷുറൻസ് മേഖലയിലെ തൊഴിലാളികൾ എന്നിവർ കൂടാതെ കേന്ദ്ര-സംസ്ഥാന ജീവനക്കാർ, സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവർ, ഗതാഗത തൊഴിലാളികൾ, അംഗനവാടി-ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിങ്ങനെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയാകെ നേർപരിച്ഛേദമാണ് രാംലീല മൈതാനിയിലേക്ക് മാർച്ച് ചെയ്തത്. കോർപറേറ്റുകൾക്ക് മാത്രമായി ഭരിക്കുന്ന മോദി സർക്കാരിനെതിരെ പൊരുതുന്ന ശക്തികളുടെ താക്കീതായിരുന്നു മസ്ദൂർ കിസാൻ സംഘർഷ് റാലി. എന്നാൽ കേന്ദ്ര സർക്കാരിന്റെ വാലാട്ടികളായ കോർപറേറ്റ് വലതുപക്ഷ മാധ്യമങ്ങൾ മഹത്തായ ഈ ജനമുന്നേറ്റത്തെ അവഗണിക്കുകയാണുണ്ടായത്.



 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.