Skip to main content

തുല്യതയിലേക്ക് വഴിനടത്തിയ വൈക്കം

 

കേരള നവോത്ഥാനത്തിലെ സവിശേഷ സ്ഥാനമലങ്കരിക്കുന്ന വൈക്കം സത്യാഗ്രഹം പോരാട്ട സ്മരണകളുടെ നൂറ് വർഷങ്ങൾ തികയുകയാണ്. ജാതി മേധാവിത്വങ്ങൾക്ക് മേൽ മാനവികത നേടിയ ഉജ്ജ്വല വിജയങ്ങൾക്കായുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടത് വൈക്കം സത്യാഗ്രഹത്തോടെയാണ്. വൈക്കം ക്ഷേത്ര നിരത്തിൽ കൂടി അവർണരെന്ന് കരുതപ്പെട്ടവർക്ക് വഴി നടക്കാനുള്ള അവകാശത്തിനായാണ് സമരം ആരംഭിച്ചത്.

കേരള സാമൂഹിക പരിഷ്കരണത്തിന്റെ ഗതി മാറ്റിയ നേതൃത്വങ്ങളിൽ മിക്കവരും ഈ സമരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവരാണ്. പെരിയോർ ഇ വി രാമസ്വാമി നായ്ക്കർ മുന്നിൽ നിന്ന് നയിച്ച സമരത്തിന് ഗാന്ധിജിയുടെ വരവോടെ ദേശീയ ശ്രദ്ധ നേടാൻ കഴിഞ്ഞു. സോവിയറ്റ് വിപ്ലവത്തിൽ ആവേശഭരിതരായ കോൺഗ്രസ്സിലെ സോഷ്യലിസ്റ് വിഭാഗം സാമൂഹിക പൊളിച്ചെഴുത്തിനുള്ള ഉപാധിയായി സമരത്തെ കണ്ടു. ജാതിയമായ വിവേചനത്തിനും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ ജനതയെ സജ്ജരാക്കിയതിന് വൈക്കം സത്യാഗ്രഹത്തോട് കേരളം എക്കാലവും കടപ്പെട്ടിരിക്കുന്നു. മാനവികത വിഭജനങ്ങളുടെയും വർഗീയതയുടെയും ആശയങ്ങളെ മുഖാമുഖം നിന്ന് എതിരിടുമ്പോൾ നൂറിന്റെ നിറവിൽ നിൽക്കുന്ന വൈക്കം സത്യഗ്രഹം ആ പോരാട്ടങ്ങൾക്കെല്ലാം ഊർജ്ജ സ്രോതസായി നിലകൊള്ളും.



 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.