Skip to main content

ഡിസംബർ 20 - ജ്വലിക്കുന്ന ഓർമ്മകളിൽ കരിവെള്ളൂർ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 76 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ. എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ തടഞ്ഞു. ജനങ്ങളെ നേരിടാൻ ഗുണ്ടകളുടെ സഹായത്തോടെ പോലീസ് വെടിവെച്ചു. സ. കണ്ണനും, സ. കുഞ്ഞമ്പുവും രക്തസാക്ഷികളായി.

ഉത്തര കേരളത്തെ ചുവപ്പിച്ച കർഷക കമ്യൂണിസ്റ്റ് പോരാട്ടങ്ങൾക്ക് കൃത്യമായ ദിശാബോധം പകർന്നത് കരിവെള്ളൂർ സമരമാണ്. കമ്യൂണിസ്റ്റ് ധീരതയും ഭരണകൂടത്തിന്റെ തീയുണ്ടകളും നേർക്കുനേർ ഏറ്റുമുട്ടിയ ഐതിഹാസികമായ ജനമുന്നേറ്റം. കർഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും നേതൃത്വത്തിൽ ജന്മി നാടുവാഴിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരെ മലബാർ മേഖലയിലെങ്ങും നടന്ന ഇതിഹാസ സമാനമായ സമരപരമ്പരകളിൽ ആദ്യത്തേത്. കരിവെള്ളൂർ കൊളുത്തിയ ദീപശിഖയിൽനിന്നാണ് കാവുമ്പായിയും കോറോത്തും മുനയൻകുന്നും പഴശ്ശിയും തില്ലങ്കേരിയും പായവും ഉൾപ്പെടെ അനേകം വിപ്ലവഭൂമികകൾ ജ്വലിച്ചത്.

കോർപ്പറേറ്റ് വർഗീയ കർഷകവിരുദ്ധ ഭരണകൂടത്തിനെതിരെ ഇന്ത്യൻ കർഷകർ പോരാട്ടം പുനരാരംഭിക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ കരിവെള്ളൂരിലെ പോരാട്ടങ്ങളുടെ സ്മരണ നൽകുന്ന ഊർജ്ജം വലുതാണ്.

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.