Skip to main content

ചീമേനി രക്തസാക്ഷി ദിനം

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് രാഷ്ട്രീയ കേരളത്തെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. പാർടി ഓഫീസിൽ വോട്ടെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നീ അഞ്ച് സി പി ഐ എം പ്രവർത്തകരെയാണ് സമാധാന പ്രേമികളെന്ന് നടിക്കുന്ന കോൺഗ്രസുകാർ അന്ന് അരുംകൊല ചെയ്തത്. തീയിട്ടും വെട്ടിയും കുത്തിയുമുള്ള കൂട്ടക്കൊല ആണ് ഉണ്ടായത്.

ചീമേനിയിൽ അന്ന് അരങ്ങേറിയ ആ കൊടുംക്രൂരത ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള അടങ്ങാത്ത നശീകരണ ചിന്തയുടെ ഭാഗമാണ്.അതേ ശക്തികൾ ഇന്നും അത്തരം ശ്രമങ്ങൾ തുടരുന്നു. വർഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചു കലാപങ്ങൾ അഴിച്ചുവിടുന്ന പ്രതിലോമ ശക്തികളെ ചെറുത്തുതോൽപിക്കാൻ നാം ഒറ്റക്കെട്ടായി അണിചേരേണ്ടതുണ്ട്. അധികാര നേട്ടത്തിനായി അവസരവാദ നിലപാടുകളെടുക്കുന്ന കോൺഗ്രസിനെയും തുറന്നുകാണിക്കണം. സമാധാനത്തിന്റെ അപ്പോസ്തലന്മാരായി നടിക്കുന്ന കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിന്റെ യഥാർത്ഥ ചരിത്രമാണ് ചീമേനിയിലെ രക്തസാക്ഷികൾ ഓർമ്മിപ്പിക്കുന്നത്. അന്ന് സിപിഐഎം ചീമേനി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എം വി ബാലകൃഷ്ണൻ മാസ്റ്റർ ഇന്ന് കാസർകോട് മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയാണ്. രക്തസാക്ഷികളുടെ ത്യാഗ വഴിയിൽ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തന്നെ ചീമേനിയുടെ തീവ്രമായ ഓർമ്മപ്പെടുത്തലാണ്. യഥാർത്ഥ ജനകീയ, മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട് തുല്യതയും സഹോദര്യവും പുലരുന്ന ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ നമുക്കൊരുമിച്ചു മുന്നേറാം. രക്തസാക്ഷി സ്മരണക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.