Skip to main content

കേരളത്തിലെ ട്രെയിൻ യാത്രാ ദുരിതം കേന്ദ്രം അടിച്ചേൽപ്പിക്കുന്നത്

നമ്മുടെ സംസ്ഥാനത്തിന് പുറത്തുനിന്ന് തീർത്ഥാടകർ എത്തുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ശബരിമല സീസൺ കാലത്ത് ട്രെയിൻ മാർഗ്ഗമാണ് ബഹുഭൂരിഭാഗം ഇതര സംസ്ഥാന തീർത്ഥാടകരും ഇവിടെ എത്തുന്നത്. കേന്ദ്ര സർക്കാർ കേരളത്തിലെ റെയിൽവേയോട് പൊതുവെ തുടരുന്ന തെറ്റായ സമീപനം പത്തനംതിട്ടക്കാരെ സംബന്ധിച്ചും ഇവിടെ എത്തുന്ന തീർത്ഥാടകരെ സംബന്ധിച്ചും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് .

ലാഭകരമായ സർവീസുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ റെയിൽവേയിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഏറ്റവും മുന്നിലാണ് കേരളം. എന്നിട്ടും കേരളത്തിലൂടെയുള്ള ട്രെയിൻ യാത്ര നിത്യേന ദുഷ്ക്കരമായിരിക്കൊണ്ടിരിക്കുകയാണ് . കേരളത്തിലെ ട്രെയിൻ യാത്ര ദുരിതത്തിലാകാൻ രണ്ട് കാരണങ്ങളാണ് പ്രധാനമായുള്ളത്. ഒന്ന് രാഷ്ട്രീയ വിരോധം തീർക്കാൻ കേന്ദ്രം കേരളത്തിന് പുതിയ ട്രെയിനനുവദിക്കുകയോ എന്തെങ്കിലും കാര്യമായ വികസന നടപടികൾ സ്വീകരിക്കുകയോ ചെയ്യാത്തതും, മറ്റൊന്ന് റെയിൽവേയുടെ സ്വകാര്യവൽക്കരണം ലക്ഷ്യംവച്ച് രാജ്യത്ത് ആകമാനം നടപ്പിലാക്കുന്ന ജനവിരുദ്ധമായ നടപടികൾ കേരള ജനതയെയും പ്രതികൂലമായി ബാധിക്കുന്നു.

സാധാരണക്കാരെ പരിഗണിക്കാതെ സ്ലീപ്പർ, സെക്കൻഡ് ക്ലാസ്സ് കോച്ചുകളുടെ എണ്ണം കുറച്ചു എ.സി കോച്ചുകളുടെ എണ്ണം കൂട്ടി. കേരളത്തിലോടുന്ന സുപ്രധാന ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് പകരം എ.സി കോച്ചുകൾ ആക്കാനുള്ള തീരുമാനത്തിലൂടെ സാധാരണക്കാരുടെ യാത്ര കൂടുതൽ ദുരിതത്തിലായി. നിലവിലെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്. ഉത്സവകാലങ്ങളിൽ അനുവദിക്കപ്പെടുന്ന പ്രത്യേക ട്രെയിനുകളിൽ 'dynamic pricing " എന്ന പേരിൽ യാത്രക്കാരിൽ നിന്നും തീവെട്ടിക്കൊള്ള നടത്തുകയാണ് റെയിൽവേ ചെയ്യുന്നത്.

മറ്റൊന്നാണ് കൺഫോം ആവാത്ത ടിക്കറ്റുകളുടെ ക്യാൻസലേഷൻ വഴി നേടുന്ന ഭീമമായ തുക. 2023 ഏപ്രിൽ 1 നും സെപ്റ്റംബർ 30 നും ഇടയിൽ ബുക്ക് ചെയ്തിട്ടും ബർത്ത് ലഭിക്കാത്ത 1.44 കോടി യാത്രക്കാർ ഉണ്ടെന്നാണ് റെയിൽവേയുടെ ഉദ്യോഗിക കണക്ക്. ഈ വെയിറ്റ്‌ലിസ്റ്റ് യാത്രക്കാരുടെ ടിക്കറ്റുകൾ താനേ റദ്ദ് ചെയ്യപ്പെടുക വഴി റദ്ദാക്കൽ ചാർജായി റെയിൽവേയ്ക്ക് ലഭിച്ചത് 83.85 കോടി രൂപയാണ്. അതായത് യാത്ര ചെയ്യാത്ത യാത്രക്കാരിൽ നിന്ന് കേവലം ആറുമാസം കൊണ്ട് റെയിൽവേ പിഴിഞ്ഞ തുകയാണിത്.

കോവിഡ് നിയന്ത്രണത്തിൻ്റെ പേരിൽ 2020 മാർച്ച് 19 ന് പിൻവലിച്ച മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ഇളവ് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. 2020 മാർച്ചിനും 2022 സെപ്‌റ്റംബറിനും ഇടയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പിൻവലിക്കുന്നതിലൂടെ റെയിൽവേയ്ക്ക് ഏകദേശം 2560.9 കോടി രൂപ ലാഭിക്കാനായി എന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്.

കേരളത്തിലെ പാളങ്ങള്‍ പൂര്‍ണമായും ഇരട്ടിപ്പിക്കാത്തതും, വളവുകള്‍ നിവർത്താത്തതും സ്പീഡിനെ ബാധിക്കുുണ്ട്. വന്ദേഭാരത് കൂടി അനുവദിക്കപ്പെട്ട സാഹചര്യത്തില്‍ ഇതിന് കടന്നുപോകാന്‍ സാധാരണ വണ്ടികള്‍ മണിക്കൂറുകള്‍ പിടിച്ചിടുന്നതും വലിയ ദുരിതമുണ്ടാക്കുന്നു. വൃത്തിയുള്ള ബോഗികളോ, കേരളത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള കൂടുതല്‍ ട്രെയിനുകളോ അനുവദിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. സാധാരണക്കാർക്ക് സുരക്ഷിതമായി അന്തസ്സോടെ ട്രെയിന്‍ യാത്ര നടത്തുക എന്നത് കേരളത്തില്‍ നടക്കാത്ത സ്ഥിതിയാണ്. അതേസമയം ഈ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി മുന്നോട്ട് വച്ചപ്പോള്‍ അതിനെ രാഷ്ട്രീയ പ്രേരിതമായി തുരങ്കം വയ്ക്കുന്ന സംരപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും തൊഴില്‍ ദാതാവുമായ ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. റെയിൽവേയിൽ കൃത്യമായ നിയമനങ്ങൾ നടക്കാത്തത് ഇതിന്റെ ഭാഗമായാണ് . 2022 ഡിസംബറിൽ റെയിൽവേ മന്ത്രി നൽകിയ കണക്കു പ്രകാരം 3.12 നോൺ-ഗസറ്റഡ് തസ്തികകൾ റെയിൽവേയുടെ 18 സോണുകളിലായി ഒഴിഞ്ഞു കിടക്കുകയാണ്. നോർത്ത് മേഖലയിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് (38,754), വെസ്റ്റേൺ റെയിൽവേയിൽ (30,476), ഈസ്റ്റേൺ റെയിൽവേയിൽ (30,141), സെൻട്രൽ റെയിൽവേയിൽ (28,650) എന്നിങ്ങനെയാണ് പ്രധാന ഒഴിവുകൾ.

രാജ്യത്താകമാനം റെയിൽവേയെ തകർക്കാനുള്ള സമീപനവും കേന്ദ്ര സർക്കാറിനു കേരളത്തോടുള്ള രാഷ്ട്രീയ വിരോധവും അതിനെതിരെ പാർലമെന്റിൽ ഒരു വാക്ക് പോലും മിണ്ടാത്ത യു.ഡി.എഫ് എം.പിമാരും എല്ലാം ആണ് നമ്മുടെ ദുരിതപൂർണ്ണമായ ട്രെയിൻ യാത്രയ്ക്ക് ഉത്തരവാദികൾ. ഇതിനൊരു മാറ്റമുണ്ടാകാൻ കേരളത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ശബ്‌ദിക്കുന്ന ഇടതുപക്ഷ എം.പിമാർ പാർലമെന്റിൽ എത്തേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.