Skip to main content

സംഘപരിവാറിന്റെ ഫാസിസ്റ്റ് വിധ്വംസകതയും മുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ ചൂഷണവും പത്തി വിരിച്ചാടുന്ന ഈ ഘട്ടത്തിൽ അതിനെതിരെ മാനവികതയുടെ പ്രതിരോധമുയർത്താൻ സഖാവ് ഇഎംഎസിന്റെ സ്മരണകൾ നമുക്ക് പ്രചോദനം പകരും

ഇന്ന് ഇഎംഎസ് ദിനം. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്രസന്ദർഭമാണിത്. സംഘപരിവാറിന്റെ ഫാസിസ്റ്റ് വിധ്വംസകതയും മുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ ചൂഷണവും പത്തി വിരിച്ചാടുന്ന ഈ ഘട്ടത്തിൽ അതിനെതിരെ മാനവികതയുടെ പ്രതിരോധമുയർത്താൻ സഖാവ് ഇഎംഎസിന്റെ സ്മരണകൾ നമുക്ക് പ്രചോദനം പകരും.
സ്വന്തം കൊടിക്കൂറ പാറിക്കാൻ വർഗീയ രാഷ്ട്രീയം കിണഞ്ഞു പരിശ്രമിക്കുമ്പോളും ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി നിലനിൽക്കാൻ കേരളത്തിനു സാധിക്കുന്നതിൽ സഖാവിന് അതുല്യമായ പങ്കുണ്ട്. ഭൂവുടമ വ്യവസ്ഥയെ ഭൂപരിഷ്കരണത്തിലൂടെ തകർത്തും ആധുനിക വിദ്യാഭ്യാസത്തിനും ജനക്ഷേമത്തിനും അടിത്തറ പാകിയും ഇന്നു നാം കാണുന്ന കേരളത്തെ വാർത്തെടുത്തവരുടെ നേതൃനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യക്കായുള്ള പോരാട്ടത്തിലാണിന്ന് രാജ്യമെമ്പാടുമുള്ള ജനാധിപത്യവാദികൾ. സംഘപരിവാറിന്റെ അധികാര ഹുങ്കിനും പണക്കൊഴുപ്പിനും മുൻപിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വലതുപക്ഷം അടിയറവു പറഞ്ഞതോടെ ഈ സമരം കൂടുതൽ നിശ്ചയദാർഢ്യത്തോടെയും പ്രത്യയശാസ്ത്രബോധ്യത്തോടെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇടതുപക്ഷത്തിനുള്ള ഉത്തരവാദിത്തം വർദ്ധിച്ചിരിക്കുന്നു. അതിനു സഖാവ് ഇ.എം.എസ് പകർന്നു തന്ന രാഷ്ട്രീയപാഠങ്ങൾ വഴികാട്ടിയാകും.
ഇ.എം.എസ് എന്ന കമ്മ്യൂണിസ്റ്റിന്റെ അസാമാന്യമായ ധൈഷണികതയും വിപ്ലവവീര്യവും നവകേരളം യാഥാർത്ഥ്യമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾക്ക് ഊർജ്ജവും ദിശാബോധവും പകരുന്നു. മത സൗഹാർദ്ദവും ജനാധിപത്യമൂല്യങ്ങളും പുലരുന്ന; തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ലോകത്തിനായി നമുക്ക് മുന്നോട്ടു പോകാം. സഖാവ് ഇ.എം.എസിന്റെ ഉജ്ജ്വല സ്മരണ അതിന് വഴികാട്ടിയാവും.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.