Skip to main content

രാമക്ഷേത്രത്തെ ബിജെപി തെരഞ്ഞെടുപ്പ് ഇന്ധനമായി ഉപയോഗിക്കുന്നു

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ബിജെപി തെരഞ്ഞെടുപ്പിന് ഇന്ധനമായി ഉപയോഗിക്കുകയാണ്. പൂര്‍ത്തിയാവാത്ത രാമക്ഷേത്രമാണ് വരാനിരിക്കുന്ന തെരഞ്ഞടുപ്പ് ലക്ഷ്യം വെച്ച് ഉദ്ഘാടനം ചെയ്യാവന്‍ പോവുന്നത്. വിശ്വാസത്തിന്റെ മറവിൽ അമ്പല നിര്‍മ്മാണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. രാഷ്ട്രീയ മുന്‍കൈ നേടാനായുള്ള ഇന്ധനമായാണ് രാമക്ഷേത്രത്തെ ബിജെപി കൈകാര്യം ചെയ്യുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് സിപിഐ എം എതിരല്ല.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയിലും ദ്രോഹങ്ങളിലും പ്രതിഷേധിച്ച് ഇടതുമുന്നണി ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ നടത്തുന്ന ജനകീയ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. എംഎല്‍എമാരും എംപിമാരും സമരത്തില്‍ പങ്കാളികളാവും. മുഖ്യമന്ത്രി ഇന്ത്യയിലെ എല്ലാ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും കത്ത് നില്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കാളിയാവില്ലെന്ന പ്രതിപക്ഷത്തിന്റെ തീരുമാനത്തില്‍ യുഡിഎഫില്‍ തന്നെ പൂര്‍ണ്ണായി യോജിപ്പില്ല.

കേരളത്തെ കേന്ദ്രം വെല്ലുവിളിക്കുകയാണ്. ഇതിന്റെ ആത്യന്തികമായ തിരിച്ചടി ജനങ്ങള്‍ക്കാണ്. യോജിച്ച സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് എന്നാണ് പ്രതിപക്ഷ വിശദീകിരണം. ഇതിലൂടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാകില്ലെന്ന നിലപാടാണ് പ്രതിപക്ഷം എടുക്കുന്നത്.

എക്‌സാലോജിക്കിന്റെ പേരില്‍ മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കാനാണ് ശ്രമം. വസ്തുതകളുള്ള റിപ്പോർട്ടുകളല്ല പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പിലേക്കുള്ള കേളികൊട്ടാണിത്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം മാത്രമാണിത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായി വാര്‍ത്ത ചമയ്ക്കുന്നു. തെരഞ്ഞെടുപ്പ് വരെ ഇത്തരം വാര്‍ത്തകള്‍ തുടരും. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടെ.
 

കൂടുതൽ ലേഖനങ്ങൾ

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയം

സ. വി ശിവൻകുട്ടി

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു തടസ്സമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയം

സ. വീണ ജോർജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല.

വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം – വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും.