Skip to main content

കോൺ​ഗ്രസ് കലാപം ആസൂത്രിതം, സംസ്ഥാനത്ത് സമാധാനം തകർക്കാൻ അനുവദിക്കില്ല

ഡിജിപി ഓഫീസിലേക്ക് കോൺ​ഗ്രസ് നടത്തിയത് ആസൂത്രിതമായ ആക്രമണമാണ്. സാധാരണ സമര രീതിയല്ല ഉണ്ടായത്. കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ റോഡിൽ അഴിഞ്ഞാടി. പോലീസിന് നേരെ ആസൂത്രിതമായ ആക്രമണം അരങ്ങേറി.

കോൺ​ഗ്രസ് ജാഥ ആരംഭിച്ചത് മുതൽ റോഡരികിലെ ബോർഡുകളും അടിച്ചു തകർത്തു. കമ്പിവടികളും വാളുകളും കയ്യിൽ കരുതിയായിരുന്നു പ്രകടനം. നേതാക്കൾ സംസാരിക്കുമ്പോൾ പൊലീസിന് നേരെ കല്ലെറിഞ്ഞു. അക്രമികളെ തുരുത്തുകയാണ് പൊലീസ് ചെയ്തത്. നാട്ടിൽ സംഘർഷവും കലാപവും ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്.

അക്രമണത്തിനു ആഹ്വാനം ചെയ്‌താൽ പ്രതിപക്ഷ നേതാവ് അല്ല ആരായാലും പൊലീസ് നടപടി സ്വീകരിക്കും. സമാധാനം തകർക്കാൻ സർക്കാർ അനുവദിക്കില്ല. നവകേരള സദസ്സ് അലങ്കോലപ്പെടുത്താനുള്ള കോൺഗ്രസിന്റെ രാഷ്ട്രീയമാണ് കണ്ടത്.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.