Skip to main content

വാർത്താക്കുറിപ്പുകൾ


സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

28/04/2022

എൽഐസിയുടെ പ്രാഥമിക ഓഹരിവിൽപനയ്‌ക്ക്‌ കേന്ദ്രസർക്കാർ തുടക്കംകുറിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 29 കോടിയോളം പോളിസിഉടമകൾ കയ്യാളുന്ന അമൂല്യമായ ആസ്‌തിയുള്ള എൽഐസിയുടെ പൊതുഉടമസ്ഥത സ്വഭാവം തകർത്ത്‌ കൈമാറാനാണ്‌ സർക്കാർ ശ്രമം. ഇൻഷ്വറൻസ്‌ ലോകത്ത്‌ എൽഐസിക്ക്‌ സവിശേഷമായ സ്ഥാനമാണ്‌.

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

12/04/2022

രാമനവമിയോടനുബന്ധിച്ച്‌ ഏഴുസംസ്ഥാനങ്ങളിൽ അരങ്ങേറിയ വർഗീയ സംഘർഷങ്ങളെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അപലപിച്ചു. ആഘോഷങ്ങളെ വർഗീയ രാഷ്‌ട്രീയത്തിനായി ആർഎസ്‌എസും സംഘപരിവാറും ദുരുപയോഗം ചെയ്യുകയാണെന്നും പിബി പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

25/02/2022

ഉക്രയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. ഉക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

21/02/2022

തലശേരി പുന്നോലില്‍ മത്സ്യത്തൊഴിലാളിയായ സിപിഐ എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്‌എസ്‌ - ബിജെപി നീക്കമാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ തൊഴില്‍ കഴിഞ്ഞ്‌ മടങ്ങവെ ഇരുളില്‍ പതിയിരുന്ന ആര്‍എസ്‌എസ്‌ സംഘം മൃഗീയമായാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്‌.

എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

18/02/2021

സെക്രട്ടേറിയറ്റിന്‌ മുന്നില്‍ പി.എസ്‌.സി. റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത്‌ കലാപം സൃഷ്ടിക്കാനാണ്‌ യു.ഡി.എഫിന്റെ ശ്രമമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന

14/10/2020

എല്‍.ഡി.എഫുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ്സ്‌-എംന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. യു.ഡി.എഫിന്റെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കും.

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

13/10/2020

രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ്‌ ലൈഫ്‌ മിഷനെതിരെ കേസെടുത്ത സി.ബി.ഐ നടപടിയെന്ന സി.പി.ഐ (എം) നിലപാട്‌ സാധൂകരിക്കുന്നതാണ്‌ ഹൈക്കോടതി വിധി. ലൈഫ്‌മിഷന്‍ വിദേശ ഫണ്ട്‌ സ്വീകരിച്ചിട്ടില്ലെന്ന്‌ ആധികാരികമായി ഹൈക്കോടതി വിധി വ്യക്തമാക്കി.