Skip to main content

ലേഖനങ്ങൾ


മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം

സ. പിണറായി വിജയൻ | 25-04-2024

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു.

കൂടുതൽ കാണുക

എൽഡിഎഫ് പുതുചരിത്രം കുറിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 25-04-2024

സംസ്ഥാനത്തെങ്ങും ഇടതുതരംഗം അലയടിക്കുകയാണ്. ബിജെപി സർക്കാരിനെ താഴെയിറക്കുക, സംഘപരിവാറിനെ എതിർക്കുന്ന മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുക, പാർലമെന്റിൽ ഇടതുശക്തി വർധിപ്പിക്കുക എന്നിവ ജനങ്ങളിലെത്തിക്കാൻ എൽഡിഎഫിനായി.

കൂടുതൽ കാണുക

കേരളത്തിന്റെയും കേരളീയരുടെയും ആശയാഭിലാഷങ്ങളും അവകാശങ്ങളും ലോക്‌സഭയിൽ ഉയർത്തുന്നതിനും, ജനങ്ങളോടും നാടിനോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനും പ്രാപ്തരായവരെ കേരളത്തിന്റെ പ്രതിനിധികളായി ലോക്‌സഭയിൽ എത്തിക്കാനാകണം

സ. പിണറായി വിജയൻ | 25-04-2024

പ്രബുദ്ധമായ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്ന വിധത്തിലുള്ള ഉയർന്ന ബോധത്തോടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് കേരളത്തിലെ മുഴുവൻ വോട്ടർമാരോടും അഭ്യർത്ഥിക്കുന്നു.

കൂടുതൽ കാണുക

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ | 25-04-2024

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

കൂടുതൽ കാണുക

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

| 25-04-2024

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

കൂടുതൽ കാണുക

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ | 25-04-2024

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.

കൂടുതൽ കാണുക

ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള മോദിയുടെ ശ്രമത്തിനെതിരെ ശ്വാസം നിലയ്ക്കും വരെ പോരാടും

സ. പി എ മുഹമ്മദ് റിയാസ് | 24-04-2024

കഴിഞ്ഞദിവസം രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മത വർഗീയ ധ്രുവീകരണം നടത്തുവാൻ വേണ്ടി പരസ്യമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പൊതുവേദിയിൽ പ്രസംഗിക്കാൻപോലും പറ്റാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ പദവിയിൽ ഇരിക്കുന്ന വ്യക്തി പറഞ്ഞത്.

കൂടുതൽ കാണുക

നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം; ഇന്ത്യയുടെ അന്തഃസത്ത മതനിരപേക്ഷതയിലും മൈത്രിയിലും ഊന്നിയത്, അതിന് കോട്ടം തട്ടുന്ന ഏത് നിലപാടും എതിർക്കപ്പെടണം

സ. പിണറായി വിജയൻ | 24-04-2024

രാജസ്ഥാനിലെ ബൻസ്വാരയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുസ്ലിം സമുദായത്തെ കുറിച്ച് നടത്തിയ പരാമർശം അപകീർത്തികരവും വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതുമാണ്.

കൂടുതൽ കാണുക

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം

സ. പിണറായി വിജയൻ | 23-04-2024

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്‌.

കൂടുതൽ കാണുക

വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി പോലീസിൽ സിപിഐ എം പരാതി നൽകി

| 22-04-2024

രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം ഡൽഹി പൊലീസിന് പരാതി നല്‍കി.

കൂടുതൽ കാണുക

സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർത്താൽ പ്രകടനപത്രിക വലുതായി പോകുമോ? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിന്?

സ. പ്രകാശ് കാരാട്ട് | 22-04-2024

പി ചിദംബരം കേരളത്തിൽ വന്ന് പറഞ്ഞത് കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ നിലപാട് ഉൾപ്പെടുത്താൽ സ്ഥലമില്ലായിരുന്നു എന്നാണ്. സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർക്കാൻ അത്ര സ്ഥലം വേണോ? അതുകൊണ്ട് പ്രകടനപത്രിക വലുതായി പോകുമോ.? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിനാണ്?

കൂടുതൽ കാണുക

വിദ്വേഷ പ്രസംഗം; മോദിക്കും ബിജെപിയ്ക്കുമെതിരെ നടപടി എടുക്കണം, മതസ്പർധ വളർത്താൻ ശ്രമിച്ചതിന് മോദിക്കെതിരെ കേസെടുക്കണം

| 22-04-2024

രാജസ്ഥാനിലെ ബൻസ്‌വാഡയിൽ തെരഞ്ഞെടുപ്പ്‌ റാലിയ്‌ക്കിടെ മുസ്ലീങ്ങൾക്കെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ട്‌ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി.

കൂടുതൽ കാണുക

കടമ മറന്ന് കോൺഗ്രസ് ചേറുക്കുന്നത് ഇടതുപക്ഷത്തെ

സ. ബൃന്ദ കാരാട്ട്‌ | 22-04-2024

മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളും ആദിവാസി വിഭാഗങ്ങളും കൊടിയ ക്ലേശങ്ങൾ അനുഭവിക്കുമ്പോൾ മതനിരപേക്ഷതയുടെ ഉദാത്ത മാതൃകയായി കേരളം മാറുകയാണ്‌. പൗരത്വഭേദഗതി ബില്ലിനെ കേരളം എതിർത്തു. എൽഡിഎഫ്‌ ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം ഉണ്ടാകില്ലെന്ന ഗ്യാരന്റിയാണ്‌ നൽകുന്നത്.

കൂടുതൽ കാണുക

മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?

സ. പ്രകാശ് കാരാട്ട് | 22-04-2024

പ്രധാനമന്ത്രി നരേന്ദ്രമോദി മുസീംങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ എന്തുകൊണ്ടാണ് ഇലക്ഷൻ കമ്മീഷൻ നടപടിയെടുക്കാത്തത്?

കൂടുതൽ കാണുക

മതനിരപേക്ഷതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഒരിടത്തും കോൺഗ്രസിനെ കാണാൻ കഴിയുന്നില്ല

സ. പ്രകാശ് കാരാട്ട് | 22-04-2024

മതനിരപേക്ഷതയ്ക്കായുള്ള പോരാട്ടത്തിൽ കോൺഗ്രസിന് ഉറച്ച നിലപാടില്ല. മതം പൗരത്വത്തെ നിർണയിക്കുന്ന ഘടകമായി മാറിയിട്ടും കോൺഗ്രസ് മൗനത്തിലാണ്. കോൺഗ്രസ് പ്രകടനപത്രികയിൽ പൗരത്വ ഭേദഗതി നിയമം പരാമർശിക്കാത്തത് ബിജെപിയുമായി സന്ധിചെയ്യുന്നതിൻ്റെ ഭാഗമാണ്.

കൂടുതൽ കാണുക