Skip to main content

പാചകവാതക വില വർധന അടുക്കളയിലേക്കുള്ള മോഡിയുടെ ബുൾഡോസർ പ്രയോഗം

പാചകവാതക വില കുത്തനെ വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം സാധാരണജനങ്ങളുടെ അടുക്കളക്ക്‌ നേരേ നടന്ന ബുൾഡോസർ പ്രയോഗമാണ്‌. മോദിയുടെ ബുൾഡോസറുകൾ നേരത്തേ ന്യൂനപക്ഷങ്ങൾക്കെതിരെയാണ്‌ നീങ്ങിയതെങ്കിൽ ഇപ്പോൾ എല്ലാ വീടുകളിലേക്കും നീങ്ങുകയാണ്‌. ഇതിനെതിരെ ശക്തമായ ജനകീയപ്രതിരോധ നിരതന്നെ ഉയരണം. റെയിൽവെ ഭക്ഷണത്തിന്‌ വില ഇരട്ടിയോളം വർധിപ്പിച്ചതിന്‌ തൊട്ടുപുറകെയാണ്‌ പാചകവാകത്തിനുള്ള വിലകുട്ടിയത്.

‘സബ്‌കാ സാഥ്‌ സബ്‌കാ വികാസ്‌’ എന്നും പറഞ്ഞ്‌ അധികാരത്തിൽ വന്ന മോദി എല്ലാവരുടെയും വിനാശത്തിനായാണ്‌ പ്രവർത്തിക്കുന്നത്‌. മോദി അധികാരമേൽക്കുമ്പോൾ 410 രൂപ യായിരുന്നു ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയെങ്കിൽ ഇപ്പോൾ അത്‌ 1110 രുപയും കടന്നിരിക്കുന്നു. 700 രൂപയുടെ വർധന. വർഷത്തിൽ 100 രൂപയാണ്‌ പാചകവാതകത്തിന്‌ കൂട്ടിയത്‌. ഒരു ഡസനിലധലികം തവണ പെട്രോളിനും വിലവർധിപ്പിച്ചു.

ഈ വിലവർധനവിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ്‌ തയ്യാറാകുമോ? പെൻഷൻകാരെ സഹായിക്കാൻ രണ്ട്‌ രൂപ സെസ്‌ ചുമത്തിയതിന്‌ ഇവിടെ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്യുന്നവർ പ്രധാനമന്ത്രിക്ക് നേരെ സമരം ചെയ്യാൻ തയ്യാറാണോ?

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും