Skip to main content

സുപ്രീംകോടതി ഉത്തരവ് എസ്ബിഐ പാലിക്കണം, ഇലക്ടറൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും ഉടൻ സമർപ്പിക്കണം

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
-------------------------------------------

ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അവയെ റദ്ദാക്കിയ സുപ്രീം കോടതി വിധിയനുസരിച്ച് മാർച്ച് 6നകം തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായില്ല. കോടതി ഉത്തരവനുസരിച്ച് ഈ വിവരങ്ങൾ നൽകാൻ എസ്ബിഐക്ക് മൂന്നാഴ്ചത്തെ സമയം ലഭിച്ചിരുന്നു.

സമയത്തിനുള്ളിൽ വിശദാംശങ്ങൾ സമർപ്പിക്കുന്നതിനു പകരം ജൂൺ 30 വരെ 116 ദിവസം കൂടുതൽ സമയം ആവശ്യപ്പെട്ട് മാർച്ച് 5ന് എസ്ബിഐ കോടതിയെ സമീപിക്കുകയാണ് ചെയ്തത്.

തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ പരസ്യമാകില്ലെന്ന് ഉറപ്പുവരുത്താനുള്ള തന്ത്രം മാത്രമാണ് ഇതെന്ന് വ്യക്തമാണ്. മുഴുവൻ പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്ത എസ്ബിഐക്ക് ഇലക്ടറൽ ബോണ്ടുകളുടെ പ്രസക്തമായ എല്ലാ വിശദാംശങ്ങളും ദിവസങ്ങൾക്കുള്ളിൽ സമാഹരിക്കാൻ കഴിയില്ല എന്ന വാദം അവിശ്വസനീയമാണ്.

എസ്ബിഐ സ്വീകരിച്ചിരിക്കുന്ന ഈ നിഷേധ്യ നിലപാട് മോദി സർക്കാരിൻ്റെ സമ്മർദ്ദത്തിന്റെ ഫലം കൊണ്ടുമാത്രമാകാനെ സാധ്യതയുള്ളൂ. ഇലക്ടറൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും എസ്ബിഐ ഉടൻ സമർപ്പിക്കുമെന്ന് സുപ്രീം കോടതി ഉറപ്പാക്കണം.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് എല്ലാ പാർട്ടി യൂണിറ്റുകളും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാനത്ത് നിർമ്മിക്കുന്ന 28 സ്നേഹ ഭവനങ്ങളിൽ നിർമ്മാണം പൂർത്തിയായ കൊല്ലം തേവള്ളിയിലെ സ്നേഹ ഭവനത്തിന്റെ താക്കോൽ സ. എ കെ ബാലൻ കൈമാറി

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാനത്ത് നിർമ്മിക്കുന്ന 28 സ്നേഹ ഭവനങ്ങളിൽ നിർമ്മാണം പൂർത്തിയായ കൊല്ലം തേവള്ളിയിലെ സ്നേഹ ഭവനത്തിന്റെ താക്കോൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ കൈമാറി.

പാലക്കാട്‌ റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസർക്കാർ കേരളത്തോട്‌ തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണം

സ. എം ബി രാജേഷ്‌

പാലക്കാട്‌ റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസർക്കാർ കേരളത്തോട്‌ തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണ്. കേരളത്തിന്റെ റെയിൽവേ വികസനം അട്ടിമറിക്കാനുള്ള നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണ്‌. ഇത്തരം നീക്കങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം.

തെറ്റായ സ്ഥിതിവിവര കണക്ക് രീതി ഉപയോഗപ്പെടുത്തി ഊതിവീർപ്പിച്ച് സമുദായ സ്പർദ സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നു

സ. ടി എം തോമസ് ഐസക്

മോദിയുടെ ജനപ്പെരുപ്പ ജിഹാദ് ഏതറ്റംവരെ പോകുമെന്നുള്ളതിനുള്ള ദൃഷ്ടാന്തമാണ് ഏഷ്യാനെറ്റിന്റെ കന്നഡ ചാനലിലെ ചർച്ച. 1950-2015 കാലയളവിൽ ജനസംഖ്യയിൽ ഹിന്ദുക്കളുടെ ശതമാനം 6.62 ശതമാന പോയിന്റ് കുറഞ്ഞു. അതേസമയം മുസ്ലിംങ്ങളുടേത് 4.25 ശതമാന പോയിന്റ് വർദ്ധിച്ചു.

കോൺഗ്രസ്‌ ഭരിക്കുന്ന നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽനിന്നും നിക്ഷേപത്തുക തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സോമസാഗരത്തിന്റെ കുടുംബത്തിന് കൈത്താങ്ങുമായി കേരള കർഷകസംഘം

കോൺഗ്രസ്‌ ഭരിക്കുന്ന നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽനിന്നും നിക്ഷേപത്തുക തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സോമസാഗരത്തിന്റെ കുടുംബത്തിന് കൈത്താങ്ങുമായി കേരള കർഷകസംഘം.