Skip to main content

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്. ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത കേരളത്തിൽ അതിന്റെ ആശയ അടിത്തറയായ ജാതീയത ഇന്നും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ.

കേരളം വളർത്തിയെടുത്ത നവോത്ഥാന കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ സംഭവങ്ങളാണ് ജാതിയാധിക്ഷേപങ്ങളിലൂടെ പുറത്തുവരുന്നത്. വിദ്യാർഥികളെ തുടർച്ചയായി പീഡിപ്പിക്കുന്ന പ്രവണത പലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ജാതീയമായ വിവേചനത്തിനെതിരെ എല്ലാ തലത്തിലും ഗൗരവകരമായ പ്രതിരോധം ഉണ്ടാവേണ്ടതുണ്ട്.

അഞ്ചരക്കണ്ടി സംഭവത്തിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ജാഗ്രതയോടെ ഇടപെടണം. നിയമപരമായ പഴുതുകൾ സൃഷ്ടിച്ച് കുറ്റവാളികൾ രക്ഷപ്പെടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം. ക്യാമ്പസുകളിൽ വിദ്യാർഥികൾക്കെതിരെ വളർന്നുവരുന്ന പീഡനങ്ങളെ തുറന്നുകാണിക്കാനും പ്രതിരോധിക്കാനുമുള്ള കരുത്ത് വിദ്യാർഥി സമൂഹം രൂപപ്പെടുത്തിയെടുക്കണം.

വിദ്യാർഥി സംഘടനാ പ്രവർത്തനം ദുർബലമാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്ന ക്യാമ്പസുകളിലാണ് ഇത്തരം കിരാത നടപടികൾ ശക്തിപ്പെടുന്നത്. സ്വാശ്രയ കോളേജുകളിൽ ഉൾപ്പെടെ കലാലയത്തിനകത്ത് ജനാധിപത്യപരമായ സംഘടനാ പ്രവർത്തനത്തിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കപ്പെട്ട ഇടങ്ങളിൽ വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു. ഇത്തരം പ്രവണതകൾക്കെതിരെ കേരളം ശക്തമായ ജാഗ്രത പുലർത്തണം.

 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.