Skip to main content

മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?

പ്രധാനമന്ത്രി നരേന്ദ്രമോദി മുസീംങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ എന്തുകൊണ്ടാണ് ഇലക്ഷൻ കമ്മീഷൻ നടപടിയെടുക്കാത്തത്? മുസ്ലീങ്ങൾ നുഴഞ്ഞുകയറ്റക്കരാണെന്നും കോൺഗ്രസ് വിജയിച്ചാൽ രാജ്യാത്തിന്റെ സ്വത്ത് മുസ്ലീങ്ങൾക്ക് വിഭജിച്ചുകൊടുക്കും എന്നുമാണ് മോദി രാജ്സ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചത്. പച്ചയായ വർഗീയതയായണ് മോദി പറയുന്നത്. എന്നിട്ടും ഇലക്ഷൻ കമ്മീഷൻ നടപടിയെടുക്കുന്നില്ല.

പ്രധാനമന്ത്രി വലിയ നിരാശയിലാണ്. ഒന്നാം ഘട്ടത്തിൽ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ പോലും ലഭിക്കില്ലെന്ന് ഇൻ്റലിജൻസ് ഏജൻസികളിൽ നിന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചിട്ടുണ്ടാകാം. അതുകൊണ്ട് മത ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. അധികാരത്തിലെത്തിയാൽ രാജ്യത്തെ ഹിന്ദുക്കളുടെ സ്വത്തുകളും സ്വർണവും പിടിച്ചെടുത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നുണ്ടന്നാണ് രാജസ്ഥാനിൽ മോദി പ്രസംഗിച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരെ ഹിന്ദു വികാരമുണ്ടാക്കി വോട്ട് പിടിക്കലാണ് മോദിയുടെ ലക്ഷ്യം.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ സിപിഐ എം രാജസ്ഥാനിൽ പരാതി നൽകിയിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ചെന്ന് മോദി വിദ്വേഷ പ്രസംഗം നടത്തുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറക്കം നടിക്കുകയാണ്. രാമക്ഷേത്രത്തിൻ്റെ പേരിൽ പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും ആക്ഷേപിച്ച് പ്രചാരണം നടത്തുന്നു. പരാതികൾ നൽകിയിട്ടും കമ്മീഷന് അനക്കമില്ല.
 

കൂടുതൽ ലേഖനങ്ങൾ

ഇന്ത്യ മുന്നണിയുടെ അഭൂതപൂര്‍വ്വമായ മുന്നേറ്റം കണ്ട്‌ നരേന്ദ്ര മോഡിക്ക് ഹാലിളകി

സ. സി എസ് സുജാത

ഇന്ത്യ മുന്നണിയുടെ അഭൂതപൂര്‍വ്വമായ മുന്നേറ്റം കണ്ട് പ്രധാനമന്ത്രി നരേന്ദ്രേമോദിക്ക് ഹാലിളകിയിരിക്കുകയാണ്. നരേന്ദ്രേമോഡിയുടെ വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഹാലിളകിയിരിക്കുന്നുവെന്നാണ്.

മെയ് 11 സ. കെ ആർ ഗൗരിയമ്മ ദിനം

മെയ് 11 സ. കെ ആർ ഗൗരിയമ്മ ദിനത്തിൽ സഖാവിന് നാടിൻ്റെ സ്മരണാഞ്ജലി. സിപിഐ എം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ. കെ ആർ ഗൗരിയമ്മ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം സ. സി എസ് സുജാത, ജില്ലാ സെക്രട്ടറി സ.

സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്‍പര്യത്തില്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തൃശൂരില്‍ പാര്‍ടി അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്‍പര്യത്തില്‍ ഇ ഡി നടത്തിയതാണ്. മാധ്യമങ്ങള്‍ ഇതിനെ തെറ്റായി പ്രചരിപ്പിച്ചു. ഇഡിയും ഇന്‍കം ടാക്‌സ് വകുപ്പും ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് നിരധിയായ ഇടപെടലാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും കേരളത്തിലും തൃശൂരും നടത്തിയിട്ടുള്ളത്.

കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രീംകോടതി തീരുമാനം ഇഡിക്ക് ഏറ്റ കനത്ത തിരിച്ചടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിംകോടതി തീരുമാനം ഇഡിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് ഈ കോടതി വിധി തെളിയിക്കുന്നത്. ഇഡിയെപോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിലുള്ള എതിർപ്പ് കൂടിയാണ് ഈ വിധിയിൽ തെളിയുന്നത്.